കല്ലുകെട്ട് മേസ്ത്രിയെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാകമെന്ന് സംശയം

  • Post category:local news
  • Reading time:1 min read
You are currently viewing കല്ലുകെട്ട് മേസ്ത്രിയെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാകമെന്ന് സംശയം

ഉപ്പള: കല്ലുകെട്ട് മേസ്ത്രിയെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ കല്ലുകെട്ട് മേസ്ത്രി ഗിരീഷി(43)നെയാണ് ബേക്കൂര്‍ സ്‌കൂളിന് സമീപം പുതുതായി നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉപ്പള ബേക്കൂരിലാണ് സംഭവം. അടിയേറ്റ് തല പൊട്ടിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാത്രി ഒന്‍പതോടെ ഭക്ഷണം കഴിച്ച് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയിരുന്നു. പിന്നീട് രാത്രി വളരെ വൈകീട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. അതിനിടെ ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ ജോലിക്കെത്തിയവര്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് ഗിരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഞ്ചേശ്വരം പോലിസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. രുദ്ര ആചാര്യയുടെ മകനാണ് ഗിരീഷ്. മഞ്ജുളയാണ് മരിച്ച ഗിരീഷിന്റെ ഭാര്യ. മക്കള്‍: ഷേണു (13), മനു (നാല്).

0Shares