ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇനി കാസർകോട് മയ്യ ഐ.കെയര്‍ ആശുപത്രിയിലും

  • Post category:local news
  • Reading time:1 min read
You are currently viewing ആയുഷ്മാന്‍ ഭാരത്- കാരുണ്യ  ആരോഗ്യ  സുരക്ഷ  പദ്ധതി ഇനി കാസർകോട്  മയ്യ ഐ.കെയര്‍  ആശുപത്രിയിലും

കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിവരുന്ന ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ചികിത്സാ ആനുകൂല്യം ഇനി കാസർകോട് മയ്യ ആശുപത്രിയിലും ലഭ്യമാവും. 5 ലക്ഷം രൂപയുടെ സൗജന്യചികിത്സയാണ് പദ്ധതിയുടെ അംഗമായിട്ടുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്നത്.

മയ്യ ആശുപത്രിയില്‍ പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം കാസർകോട് എം.എല്‍.എ. എന്‍.എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു. ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ എം.സതീശന്‍ പദ്ധതി വിശദീകരണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.രവീന്ദ്രപൂജാരി,ഡോ.ബി.എസ് റാവു, ഡോ.ഗണേഷ് മയ്യ,ഡോ രേഖ മയ്യ എന്നിവര്‍ സംസാരിച്ചു.

0Shares