ആദ്യമായി കാസര്‍കോട്ട് എത്തിയ അന്ത്യോദയയ്ക്ക് എക്‌സ്പ്രസിന് ഉജ്ജ്വല സ്വീകരണം; എല്‍.ഡി.എഫ്, യുഡിഎഫ്, ബി.ജെ.പി സംഘടനകള്‍ വെവ്വേറെ സ്വീകരണമൊരുക്കി; പി കരുണാകരന്‍ എം.പി വിട്ടുനിന്നു

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യമായി കാസര്‍കോട്ട് എത്തിയ അന്ത്യോദയയ്ക്ക് എക്‌സ്പ്രസിന് ഉജ്ജ്വല സ്വീകരണം; എല്‍.ഡി.എഫ്, യുഡിഎഫ്, ബി.ജെ.പി സംഘടനകള്‍ വെവ്വേറെ സ്വീകരണമൊരുക്കി; പി കരുണാകരന്‍ എം.പി വിട്ടുനിന്നു

കാസര്‍കോട്: ഏറെ മുറവിളിക്കൊടുവില്‍ സ്റ്റോപ്പ് അനുവദിച്ച അന്ത്യോദയയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സംഘടനകളുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. മൂന്ന് മുന്നണികളും വെവ്വേറെ സ്വീകരണമൊരുക്കി. അതേസമയം പി കരുണാകരന്‍ എം.പി വിട്ടുനിന്നു. ട്രെയിനിന്റെ ജീവനക്കാരെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മാലയിട്ടും, നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം ബൊക്കെ നല്‍കിയും സ്വീകരിച്ചു. ആദ്യമായി കാസര്‍കോട് നിര്‍ത്തിയ എക്സ്പ്രസ്സിന് ഔദ്യോഗികമായി മുരളീധരന്‍ എം.പി. പച്ചക്കൊടി കാണിച്ച് അതിലെ ആദ്യയാത്രക്കാരനായി മംഗളൂരുവരെ യാത്രചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും, എല്‍.ഡി.എഫ്, യു.ഡി.എഫ് നേതാക്കളും അന്ത്യോദയയിലെ കാസര്‍കോട്ട് നിന്നുമുള്ള കന്നിയാത്രക്കാരായി മംഗളൂരുവിലേക്ക് പുറപ്പെട്ടു. എല്‍.ഡിഎഫ് നേതാക്കളായ കെ.എ.മുഹമ്മദ് ഹനീഫ, മൊയതീന്‍ കുഞ്ഞി കളനാട്, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഹസൈനാര്‍ നുള്ളിപ്പാടി, ദാമോദരന്‍, വി.കെ.രമേശന്‍, എ.ജി.നായര്‍, പി.ശിവപ്രസാദ്, ടി.എം.എ.കരീം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, വൈസ് പ്രസിഡന്റ് ശ്രീജിത് മാടക്കല്‍, രാജേഷ് പള്ളിക്കര, ഉദയന്‍ പെര്‍ലടുക്കും ജലീല്‍ തുരുത്തി തുടങ്ങിയവര്‍ സ്വീകരണത്തിനെത്തി.ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, രവീശ തന്ത്രി കുണ്ടാര്‍, ബാലകൃഷ്ണ ഷെട്ടി, പി.സുരേഷ്‌കുമാര്‍ ഷെട്ടി, നഞ്ചില്‍ കുഞ്ഞിരാമന്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

0Shares