കൂടോത്ര വിവാദം പുകയുന്നു; നേതാക്കളെ പരിഹസിച്ച് യൂത്ത് കോൺഗ്രസും; പ്രതികരണം

You are currently viewing കൂടോത്ര വിവാദം പുകയുന്നു; നേതാക്കളെ പരിഹസിച്ച് യൂത്ത് കോൺഗ്രസും; പ്രതികരണം

തിരുവനന്തപുരം: കൂടോത്ര വിവാദത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്‍ട്ടിയുണ്ടാവൂ എന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. കൂടോത്രം ചെയ്യുന്നവര്‍ ജീവിക്കുന്നത് 2024-ലാണെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പാര്‍ട്ടിയാണ് നമ്മുടേതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും അബിന്‍ ഓർമിപ്പിക്കുന്നു.

കൂടോത്രം വയ്ക്കാന്‍ എടുക്കുന്ന പണിയുടെ പകുതി പണി പാര്‍ട്ടിയില്‍ എടുത്താല്‍ നല്ല നേതാവാകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു പ്രതികരണം. യങ് ഇന്ത്യ യൂത്ത് ലീഡേഴ്‌സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലാണ് അബിന്‍ വര്‍ക്കിയുടെ പ്രസംഗം. കൂടോത്ര വിവാദം കോൺഗ്രസിന് വലിയ തലവേദനയാണുണ്ടാക്കുന്നത്. വിഷയം വിടാതെ മാധ്യമങ്ങളും. ഇപ്പോൾ പോഷക സംഘടനകളും നേതാക്കൾക്കെതിരെ തിരിയുന്നു.

0Shares