Trending News





1992-2006 ബാച്ചിലെ നിലവിൽ ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള 244 വനിതാ ഉദ്യോഗസ്ഥരെയാണ് കേണൽ റാങ്കിലേക്കായി പരിഗണിച്ചിരിക്കുന്നത്. ഇതിൽ 108 പേരുടെ പ്രൊമോഷനിൽ നടപടികൾ പൂർത്തിയായി.
ആദ്യമായി വനിതാ ഉദ്യോഗസ്ഥർക്ക് പുരുഷ ഉദ്യോഗസ്ഥരുടേതിന് തുല്യമായ സുപ്രധാന റാങ്ക് ലഭിച്ചിരിക്കുന്നു.
Also Read
ജഡ്ജ് അഡ്വക്കറ്റ് ജനറൽ, ആർമി എഡ്യുക്കേഷൻ കോപ്‌സ് എന്നീ 2 ബ്രാഞ്ചുകളിൽ മാത്രമാണ് വനിതാ ഉദ്യോഗസ്ഥർക്ക് പെർമനന്റ് കമ്മീഷനും കേണൽ റാങ്കും നൽകിയിരുന്നത്. ഇത് ഓഫീസ് ജോലിയാണ്. ട്രൂപ്പുകളുടെ കമാൻഡിങ് എന്ന കാര്യം ഇതിലില്ല.

വനിതാ ഉദ്യോഗസ്ഥർക്ക് സേനയിൽ പെർമനന്റ് കമ്മീഷൻ അനുവദിക്കണമെന്ന ഫെബ്രുവരി 2020ലെ സുപ്രീംകോടതി ഉത്തരവാണ് ഈ സ്ഥാനക്കയറ്റത്തിലേക്കുള്ള വാതിൽ തുറന്നത്. യുദ്ധരംഗത്ത് ഒഴികെ മറ്റെല്ലാ വിഭാഗത്തിലും പെർമനന്റ് കമ്മീഷൻ ഇതുവഴി സാധ്യമായി.

Sorry, there was a YouTube error.