കുറ്റിക്കാട്ടില്‍ കളഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് യുവതി; ആവശ്യം അമ്മയാരെന്ന് തിരിച്ചറിഞ്ഞപ്പോള്‍, ഉപേക്ഷിച്ചത് ഭര്‍ത്താവ് അംഗീകരിക്കില്ലെന്ന് ഭയന്നതിനാൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കുറ്റിക്കാട്ടില്‍ കളഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് യുവതി; ആവശ്യം അമ്മയാരെന്ന് തിരിച്ചറിഞ്ഞപ്പോള്‍, ഉപേക്ഷിച്ചത് ഭര്‍ത്താവ് അംഗീകരിക്കില്ലെന്ന് ഭയന്നതിനാൽ

ആലപ്പുഴ: തുമ്പോളിയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നവജാത ശിശുവിൻ്റെ മാതൃത്വം അംഗീകരിച്ച യുവതി വീട്ടിലെ ബാത്ത് റൂമിലാണ് പ്രസവിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തി. ആര്‍ത്തവം ശരിയായ ക്രമത്തിലല്ലാത്തതിനാല്‍ ഏഴാം മാസമാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഇത് ഭര്‍ത്താവും വീട്ടുകാരും അംഗീകരിക്കുമോയെന്ന ഭയത്താലാണ് പറയാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍, മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഭര്‍ത്താവിൻ്റെ മൊഴിബുധനാഴ്‌ച രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും.

കുട്ടിയെ ഉപേക്ഷിക്കാന്‍ യുവതിയെ ചിലര്‍ സഹായിച്ചതായും പൊലീസിന് വിവരം ലഭിച്ചു. ഇവരും കേസില്‍ പ്രതികളാകും. ചൊവാഴ്‌ച വൈകിട്ടോടെയാണ് യുവതി ആശുപത്രി വിട്ടത്.

കുട്ടിയെ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും നിയമ നടപടിയിലൂടെ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. കുട്ടിയെ ഉപേക്ഷിച്ചതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

യുവതി ആദ്യം കുഞ്ഞിൻ്റെ മാതൃത്വം നിഷേധിക്കുകയും മുലപ്പാല്‍ നല്‍കാതിരിക്കുകയും ചെയ്‌തതോടെ പൊലീഡ് ഡി.എന്‍.എ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് കുഞ്ഞ് തൻ്റെതാണെന്ന് യുവതി വെളിപ്പെടുത്തിയത്. ബാലാവവകാശ കമ്മിഷനും, ശിശുക്ഷേമ സമിതിയും കുഞ്ഞിൻ്റെ സംരക്ഷണം സംബന്ധിച്ച്‌ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പൂര്‍ണ ആരോഗ്യം കൈവരിക്കുന്നതോടെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. കുഞ്ഞ് അവിടെ വളരുകയും കോടതി ഉത്തരവിന് വിധേയമായി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

0Shares