കുഴിബോംബുകള്‍ മണത്ത് കണ്ടുപിടിച്ച് അനേകായിരം ജീവന്‍ രക്ഷിച്ച കുഞ്ഞനെലി ‘മഗാവ’ ഇനി ഓര്‍മ്മ

  • Post category:news
  • Reading time:1 min read
You are currently viewing കുഴിബോംബുകള്‍ മണത്ത് കണ്ടുപിടിച്ച് അനേകായിരം ജീവന്‍ രക്ഷിച്ച കുഞ്ഞനെലി ‘മഗാവ’ ഇനി ഓര്‍മ്മ

കുഴിബോബുകള്‍ കണ്ടെടുത്ത് ലോക ശ്രദ്ധയാകര്‍ഷിച്ച മഗാവയെന്ന കുഞ്ഞനെലി ഇനി ഓര്‍മ്മ. തെക്കനേഷ്യന്‍ രാജ്യമായ കംബോഡിയില്‍ മണ്ണിനടിയില്‍ കിടന്നിരുന്ന അനേകം കുഴിബോംബുകള്‍ മണത്ത് കണ്ടുപിടിച്ച് അനേകായിരം ജീവന്‍ രക്ഷിച്ചാണ് മഗാവയെന്ന സൂപ്പര്‍ഹീറോ എലി യാത്രയായത്. കഴിഞ്ഞ അഞ്ച് വര്‍ഷം കംബോഡിയക്കാരുടെ ജീവന്‍ രക്ഷിച്ച ബഹുമതിയോടെയാണ് മഗാവ മടങ്ങുന്നത്.

കംബോഡിയ സൈന്യത്തിലെ അംഗമായിരുന്ന മഗാവ താന്‍സാനിയയിലുള്ള എ.പി.ഒ.പി.ഒ ചാരിറ്റി എന്ന ഏജന്‍സിയാണ് പരിശീലിപ്പിച്ചത്. മഗാവ, തൻ്റെ അഞ്ച് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 71 കുഴിബോംബുകളും, 28 യുദ്ധോപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 34 ഏക്കറിലധികം വരുന്ന പ്രദേശമാണ് ഹീറോ റാറ്റ് എന്നറിയപ്പെടുന്ന മഗാവ കുഴിബോംബുകളില്‍ നിന്ന് വിമുക്തമാക്കിയത്.

വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ ജൂണിലാണ് മഗാവ വിരമിക്കുന്നത്. ജീവന്‍ പണയപ്പെടുത്തി നടത്തിയ സേവനങ്ങള്‍ക്ക് 2020 സെപ്റ്റംബറില്‍ മഗാവയ്ക്ക് ധീരതയ്ക്കുള്ള സ്വര്‍ണ്ണ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. യു.കെ ആസ്ഥാനമായുള്ള സേവന സംഘടനയായ പീപ്പിള്‍സ് ഡിസ്പെന്‍സറി ഫോര്‍സിക്ക് ആനിമല്‍സാണ് മഗാവയെ ആദരിച്ചത്. സംഘടനയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് ഈ അവാര്‍ഡ് നല്‍കുന്നത്.

ആഫ്രിക്കന്‍ ഭാമന്‍ കങ്കാരു ഇത്തില്‍ പെട്ട മഗാവ 2017 ലാണ് എ.പി.ഒ.പിയിലെത്തുന്നത്. 2014 -ല്‍ മുളങ്കാടുകള്‍ക്ക് നടുവില്‍ ജനിച്ച മഗാവ നാലാഴ്ച മാത്രം പ്രായമുള്ളപ്പോള്‍ തന്നെ തീവ്രപരിശീലനം ആരംഭിച്ചു. ചാരിറ്റിയിലെ ജീവനക്കാര്‍ എലിയെ ചെറിയ ശബ്ദങ്ങളോട് പോലും പ്രതികരിക്കാനും, ഗന്ധങ്ങള്‍ തിരിച്ചറിയാനും പരിശീലിപ്പിച്ചു.

ജോലി ലഭിക്കാനായി, പരിശീലനത്തിനൊടുവില്‍ ഒരു ടെസ്റ്റ് അവന് വിജയിക്കേണ്ടിവന്നു. ഇതിനായി 400 മീ പ്രദേശത്ത് നിരവധി കുഴിബോംബുകള്‍ ഒളിപ്പിച്ചു. മഗാവ അതെല്ലാം വിജയകരമായി കണ്ടെത്തുകയും, ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

0Shares