തൊണ്ണൂറ് ശതമാനം മുസ്‌ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപ്; ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്നത് എന്ത്; ഐഷ സുല്‍ത്താന പറയുന്നു
ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം… അത് നേടിയെടുക്കാന്‍ ഇന്ന് ഞങ്ങള്‍ക്ക് കേരളത്തിലെ സാധാരണക്കാരുടെ സപ്പോര്‍ട്ട് വേണം, കേന്ദ്രത്തിന്‍റെ കണ്ണുകള്‍ തുറപ്പിക്കേണ്ടതിന് ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം കൂടി വേണം
Trending News





ലക്ഷദ്വീപില്‍ നടക്കുന്ന ഭരണകൂട ഭീകരതയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ച് സംവിധായിക ഐഷ സുല്‍ത്താന. ദ്വീപിലെ കേന്ദ്ര സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സാമൂഹിക പ്രവര്‍ത്തക കൂടിയായ ഐഷ രംഗത്തെത്തിയിരിക്കുന്നത്.
Also Read
തൊണ്ണൂറ് ശതമാനം മുസ്‌ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഐഷ ആരോപിച്ചു.
ഐഷ സുല്‍ത്താനയുടെ കുറിപ്പ് വായിക്കാം:
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുകയും ഇന്ത്യാ ജനാതിപത്യ രാജ്യമായി മാറുകയും ചെയ്തു അല്ലേ? എന്നിട്ടും ഞങ്ങള്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് സ്വാതന്ത്രം കിട്ടിട്ടില്ലാ… 100 ശതമാനംമുസ്‌ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനേ അടിമുടി കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍കാര്‍ ചെയ്യുന്നത്. ലക്ഷദ്വീപിന്‍റെ പുതിയ അഡ്മിനീസ്റ്റ്‌റായി പ്രഫൂല്‍ പട്ടേല്‍ ചുമതലയേറ്റെടുത്തതോടെയാണ് ഞങ്ങളുടെ ജീവിതം താളം തെറ്റിയത്:

1: ഒരാള്‍ക്ക് പോലും ലക്ഷദ്വീപില്‍ കോവിഡ് 19 ഇല്ലായിരുന്നു, ഞങള്‍ കാത്തു സൂക്ഷിച്ച പ്രോട്ടോകോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് അവര്‍ ദ്വീപില്‍ എത്തിയത്, അതോടെ ദ്വീപില്‍ കോവിഡ് പടര്‍ന്നു പിടിച്ചു, (അതെ ടൈമില്‍ ഷൂട്ടിന് പോയ ഞാനും എന്‍റെ ടീംസും വരേ സ്വമനസ്സാലെ 7 ദിവസം ദ്വീപില്‍ ക്വാറന്റൈയ്ന്‍ ഇരുന്നിരുന്നു)
2: അത്യാവശ്യം വേണ്ട ഹോസ്പിറ്റല്‍ സംവിധാനം പോലും ഇല്ലാത്ത ലക്ഷദ്വീപിന്‍റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്.
3:ഇന്നിപ്പോ ഞങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ന്ന് കൊണ്ടിരിക്കുകയാണ്.
4:തീരസംരക്ഷണ നിയമത്തിന്‍റെ മറവില്‍ മത്സ്യതൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചു നീക്കികഴിഞ്ഞു.
5:ടൂറിസം വകുപ്പില്‍ നിന്നും 190 പേരെ പിരിച്ച് വിട്ടു
6:സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന താല്കാലിക ജീവനക്കാരെ പിരിച്ച് വിട്ടു.
7:ഒരു തരത്തിലും കൊല്ലും കൊലയുമൊന്നുമില്ലാതെ സമാധാനത്തോടെ ജീവിക്കുന്ന ദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ട് വന്നു.
8: അംഗന വാടികള്‍ പാടെ അടച്ച് പൂട്ടി
9:വിദ്യാര്‍ഥികളുടെ ഉച്ച ഭക്ഷണത്തില്‍ നിന്നും ബീഫ് ഒഴിവാക്കി ( ഇനി കുട്ടികള്‍ ബീഫ് കഴിക്കണമെങ്കില്‍ കേരളത്തേക്ക് വരണം)
10: ലക്ഷദ്വീപിലിപ്പോ ബീഫ് കഴിക്കാന്‍ പാടില്ലാ പോലും, ഗോവദവും, മാംസാഹാരവും അവിടെ നിരോധിച്ചു…
നൂറ് ശതമാനം മുസ്‌ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് അവരുടെ വിശ്വാസത്തെ തകര്‍ത്ത് കൊണ്ട് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുക്കയാണ്… കേരളത്തില്‍ നിന്നും വരുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി അമ്പലം പണിത് കൊടുത്ത ഞങ്ങളെയാണ് ഇന്നി കേന്ദ്രം ദ്രോഹിക്കുന്നത്… ഏതു ദൈവത്തിനാണ് ഇത് ഇഷ്ടമാവുക? നിങ്ങള്‍ തന്നെ പറയ്? അവിടത്തെ അമ്പലങ്ങളിലെ പ്രതിഷ്ഠയായ ശിവഭഗവാനോ? അതൊ വിഷ്ണുഭഗവാനോ? ആ മണ്ണ് ഞങള്‍ ആര്‍ക്കാണ് വിട്ടു കൊടുക്കേണ്ടത് ? നിങള്‍ തന്നെ പറയ്?
ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം… അത് നേടിയെടുക്കാന്‍ ഇന്ന് ഞങ്ങള്‍ക്ക് കേരളത്തിലെ സാധാരണക്കാരുടെ സപ്പോര്‍ട്ട് വേണം, കേന്ദ്രത്തിന്‍റെ കണ്ണുകള്‍ തുറപ്പിക്കേണ്ടതിന് ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം കൂടി വേണം… ലക്ഷദ്വീപില്‍ ഒരു മീഡിയാ പോലും ഇല്ലാത്ത സാഹചര്യത്തില്‍ ഞങ്ങളുടെ പ്രശ്‌നം ആര് ആരില്‍ എത്തിക്കും? നിങ്ങളെ കൊണ്ട് സാധിക്കും… പ്ലീസ്..

Sorry, there was a YouTube error.