Trending News





അന്തരിച്ച സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍റെ സംസ്ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്.കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍
ചികിത്സയിലായിരുന്ന മാടമ്പിന്‍റെ നില തിങ്കളാഴ്ച വൈകിട്ടോടെയാണ് വഷളായത്. അർബുദരോഗത്തിനും ചികിത്സയിലായിരുന്നു അദ്ദേഹം.
Also Read

1941 ജൂൺ 23 ന് തൃശ്ശൂർ കിരാലൂരിലാണ് മാടമ്പ് കുഞ്ഞുകുട്ടനെന്ന ശങ്കരൻ നമ്പൂതിരിയുടെ ജനനം.സംസ്കൃതത്തിനൊപ്പം പൂമുളളി മനയിൽ നിന്ന് ആന ചികിത്സയിൽ വൈദഗ്ധ്യം നേടി.അധ്യാപകനായി ഔദ്യോഗിക ജീവിതംതുടങ്ങിയ മാടമ്പ് ആകാശവാണിയിലും ജോലിനോക്കിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്കാരംനേടിയ മഹാപ്രസ്ഥാനം,സ്മാർത്തവിചാരത്തിന്‍റെ പശ്ചാത്തലത്തിലെ ഭ്രഷ്ട് എന്നിവയുൾപ്പെടെ നിരവധി നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മികച്ച തിരക്കഥയ്ക്കുളള ദേശീയ പുരസ്കാരം നേടിയ കരുണം, ബന്ധങ്ങളുടെ ഇഴയടുപ്പത്തിന്‍റെ കഥപറഞ്ഞ ദേശാടനം എന്നിവ മാടമ്പ് ശൈലിയുടെ ഉദാഹരണങ്ങൾ മാത്രം.
എഴുത്തിനൊപ്പം അഭിനയത്തിലും തന്റതന്നെ വഴി മാടമ്പ് കണ്ടെത്തിയിരുന്നു. കെ .ആർ മോഹനന്‍റെ അശ്വധമയിൽ നായകനായി തിളങ്ങി. ഭ്രഷ്ട്, പരിണയം, കരുണം, മകൾക്ക്, തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങളിലെത്തി.

Sorry, there was a YouTube error.