ഉപതിരഞ്ഞെടുപ്പ്; പോളിങ് ശതമാനത്തിൽ ഇടിവ്; ചേലക്കരയിൽ വോട്ടിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ

  • Post category:local news / news
  • Reading time:1 min read
You are currently viewing ഉപതിരഞ്ഞെടുപ്പ്; പോളിങ് ശതമാനത്തിൽ ഇടിവ്; ചേലക്കരയിൽ വോട്ടിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ

ന്യൂസ് ഡെസ്ക്: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് സമയം ഔദ്യോഗികമായി അവസാനിച്ചു. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറഞ്ഞു. വയനാട്ടില്‍ ഇതുവരെ 64.69 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 73.57 ശതമാനമായിരുന്നു. ചേലക്കരയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 72.54 ശതമാനം വോട്ടാണ്. മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 77.40 ശതമാനമായിരുന്നു. ചേലക്കരയിൽ വോട്ടിങ് സമയം കഴിഞ്ഞും ആളുകൾ വോട്ടുചെയ്യാൻ ക്യൂവിൽ തുടരുന്നതിനാൽ പോളിങ് ശതമാനം ഇനിയും ഉയർന്നേക്കാം. പോളിങ് ശതമാനം കുറഞ്ഞത് മുന്നണികൾക്ക് പ്രവചനാതീതമാണ് ഫലം. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം.

0Shares