Categories
കോട്ടച്ചേരി, മാണിക്കോത്ത്, മടിയൻ, വെള്ളിക്കോത്ത് എന്നിവിടങ്ങളിൽ ഗുഡ്സ് ഓട്ടോ സ്റ്റാൻഡ് അനുവദിക്കണം; കാസർഗോഡ് ജില്ല ഗൂഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിൽ ആവശ്യം..
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..

കാഞ്ഞങ്ങാട്: കോട്ടച്ചേരി, മാണിക്കോത്ത്, മടിയൻ, വെള്ളിക്കോത്ത് എന്നിവിടങ്ങളിൽ ഗുഡ്സ് ഓട്ടോ സ്റ്റാൻഡ് അനുവദിക്കുക, മുൻകാലങ്ങളിൽ സർവീസ് നടത്തിയിരുന്ന കാഞ്ഞങ്ങാട്, കിഴക്കുംകര, വെള്ളിക്കോത്ത്, രാവണേശ്വരം കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിക്കുക, വെള്ളിക്കോത്ത്-കിഴക്കുംകര റോഡ് റീ ടാറിങ് ചെയ്ത് ജനങ്ങളുടെ യാത്രാ ക്ളേശം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ കാസർഗോഡ് ജില്ലാ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനത്തിന് മുന്നോടിയായി ഏരിയ പ്രസിഡണ്ട് കാറ്റാടി കുമാരൻ പതാക ഉയർത്തി.
മേലാങ്കോട്ട് എ.കെ.ജി മന്ദിരത്തിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്
പി. മണി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡണ്ട് കാറ്റാടി കുമാരൻ
അധ്യക്ഷത വഹിച്ചു. യൂനിയൻ ഏരിയ സെക്രട്ടറി ബാബു വെള്ളിക്കോത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
Also Read

സംഘടനാ റിപ്പോർട്ട് യൂണിയൻ ജില്ലാ സെക്രട്ടറി വെങ്ങാട്ട് ശശി അവതരിപ്പിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.വി രാഘവൻ സംസാരിച്ചു. ബാബു വെള്ളിക്കോത്ത് സ്വാഗതവും നാരായണ ലോട്ടസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കാറ്റാടി കുമാരൻ (പ്രസിഡണ്ട്), ബാബു വെള്ളിക്കോത്ത് (സെക്രട്ടറി), നാരായണൻ ലോട്ടസ് (വൈസ് പ്രസിഡണ്ട്), അഭിലാഷ് പെരിയ (ജോയിന്റ് സെക്രട്ടറി) രാമകൃഷ്ണൻ അടമ്പിൽ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.









