
കാസർകോട്: പ്രതിപക്ഷത്തിൻ്റെയും ന്യൂനപക്ഷ സംഘടനകളുടെയും ജനാധിപത്യ വിശ്വാസികളുടെയും ശക്തമായ എതിർപ്പ് വകവെക്കാതെ വിവാദ വഖഫ് നിയമ ഭേദഗതി ബിൽ ലോക് സഭയിൽ പാസ്സാക്കി എടുക്കാൻ പോകുന്ന സാഹചര്യത്തിൽ മണ്ഡലം തലങ്ങളിൽ ഐ.എൻ.എൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമം കാസർഗോഡ് നടന്നു. ഐ.എൻ.എൽ കാസർകോട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ മണ്ഡലം പ്രസിഡണ്ട് ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. എൻ.എൽ.യു സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.എ ജലീൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, നാഷണ പ്രവാസി ലീഗ് സംസ്ഥാന ട്രഷറർ എൻ എം അബ്ദുല്ല, ജില്ലാ സെക്രട്ടറി ശാഫി സന്തോഷ് നഗർ, മുനിസിപ്പൽ പ്രസിഡണ്ട് കുഞ്ഞമ്മു നെല്ലിക്കുന്ന്, നാഷണൽ പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് ശംസുദ്ധീൻ കോളിയാട്, എൻ.എൽ.യു ജില്ലാ വൈസ് പ്രസിഡണ്ട് ഉമൈർ തളങ്കര, നാഷണൽ പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ശംസുദ്ധീൻ കടപ്പുറം, എൻ.വൈ.എൽ മൺഡലം പ്രസിഡണ്ട് അഷ്റഫ് തുരുത്തി ജനറൽ സെക്രട്ടറി ജാബിർ എരിയാൽ, ഹനീഫ് എരിയപാടി, ഹബീബ് തളങ്കര, ഹമീദ് ബദിയടുക്ക, നജീബ് നായന്മാർമൂല, അസീസ് കുഞ്ഞിക്കാനം, സുലൈമാൻ മല്ലം, അബ്ദുൽ റഹിമാൻ നെല്ലികുന്ന്, തുടങ്ങിയവർ സംബന്ധിപ്പു. മണ്ഡലം സെക്രട്ടറി ഹനീഫ് കടപ്പുറം സ്വാഗതവും മണ്ഡലം സെക്രട്ടറി ശാഫി ബങ്കരകുന്ന് നന്ദിയും പറഞ്ഞു.
