കോവിഡ് നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ്ചെയ്തു; മാസ്‌ക് ധരിക്കാത്ത 35337 പേര്‍ക്കെതിരെ കേസ്

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ്ചെയ്തു; മാസ്‌ക് ധരിക്കാത്ത 35337  പേര്‍ക്കെതിരെ കേസ്

കാസർകോട്: കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5901 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1336 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

സെപ്റ്റംബര്‍ 22 ന് മഞ്ചേശ്വരം (2), കുമ്പള (4), കാസര്‍കോട് (5),വിദ്യാനഗര്‍ (2), ബദിയഡുക്ക (1), ആദൂര്‍ (3), ബേഡകം (2), മേല്‍പ്പറമ്പ (5), ബേക്കല്‍ (4), അമ്പലത്തറ (4), ഹോസ്ദുര്‍ഗ് (4), നീലേശ്വരം (4), ചന്തേര (4), ചീമേനി (3), വെള്ളരിക്കുണ്ട് (5), ചിറ്റാരിക്കാല്‍ (4), രാജപുരം (4) എന്നീ പോലീസ് സ്റ്റേഷനുകളിലായി 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 98 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതുപോലെ തന്നെ മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 35337 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി. സെപ്റ്റംബര്‍ 22 ന് മാത്രം 374 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

0Shares