Categories
news sports

കേന്ദ്രസര്‍ക്കാര്‍ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഖേൽ രത്‌ന തിരിച്ചു നൽകും; കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജേന്ദർ സിങ്

ഒളിമ്പിക്‌സ് ബോക്‌സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ താരമാണ് ഹരിയാനക്കാരനായ വിജേന്ദർ സിങ്.

ഡല്‍ഹിയില്‍ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകരുടെ കർഷക പ്രക്ഷോഭത്തിൽ അണിചേർന്ന് ബോക്‌സിങ് ചാമ്പ്യനും ഖേൽ രത്‌ന പുരസ്‌കാര ജേതാവുമായ വിജേന്ദർ സിങ്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽ രത്‌ന തിരിച്ചു നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ‘കാർഷിക നിയമങ്ങൾ സർക്കാർ പിൻവലിച്ചില്ലെങ്കിൽ രാജ്യത്തിന്‍റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് ഞാൻ തിരിച്ചുനൽകും ‘ വിജേന്ദർ സിങ് പറഞ്ഞു.

ഒളിമ്പിക്‌സ് ബോക്‌സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ താരമാണ് ഹരിയാനക്കാരനായ വിജേന്ദർ സിങ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സൗത് ഡൽഹിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest