കർഷക പ്രതിഷേധം; കേന്ദ്ര സേനയെ ഇറക്കി ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി സർക്കാർ; ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing കർഷക പ്രതിഷേധം; കേന്ദ്ര സേനയെ ഇറക്കി ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി സർക്കാർ; ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക പ്രക്ഷോഭം ആളി കത്തുന്നതിനിടയിൽ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. കര്‍ഷക സംഘടനകളുടെ ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് മറ്റന്നാളാണ്.അതേ സമയം ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവിൽ കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ ഇന്ന് യോഗം ചേരും . കഴിഞ്ഞ യോഗത്തില്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കാനാകൂ എന്ന് മന്ത്രിമാര്‍ അറിയിച്ചിരുന്നു.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവിലാണ് കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ യോഗം ചേരുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിട്ടുണ്ട്.

0Shares