
മല്ലം(കാസർകോട്): രജത ഭവന പദ്ധതിയിൽപ്പെടുത്തി വി.എച്ച്. എസ്.എസ് ഇരിയണ്ണി എൻ.എസ്.എസ് യൂനിറ്റ്
പ്ലസ്ടു വിദ്യർത്ഥി മനുവിന് മല്ലം കൊടവഞ്ചിയിൽ നിർമ്മിച്ച് നൽകുന്ന വീടിന് നാട്ടുകാരും, വിദ്യാർത്ഥികളും, ഒത്തുകൂടിയ ഉൽസവാന്തരീക്ഷത്തിൽ ജില്ലാ കളക്ടർ ഡോ. ഡി.സജിത്ത് ബാബു തറക്കല്ലിട്ടു. തുടർന്ന് നടന്ന ചടങ്ങ് കളക്ടർ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. എൻ.എസ്.എസ്.പ്രോഗ്രാം കോ ഡിനേറ്റർ സജീവൻ മടപ്പറമ്പത്ത് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ. സുരേന്ദ്രൻ, പി.ടി.എ. പ്രസിഡണ്ട് പി. ചെറിയോൻ, പി.ബാബു, ഹനീഫ മാസ്റ്റർ കൊടവഞ്ചി, ഷെരീഫ് കൊടവഞ്ചി, കൃഷ്ണൻ ചേടിക്കാൽ, ചന്ദ്രൻ മുരിക്കോളിേ, വേണു കുമാർ മാസ്റ്റർ, സുരേശ് കുമാർ, മാധവൻ നമ്പ്യാർ, അപ്പയ്യ മണിയാണി, നാരായണൻ മണിയാണി, അബ്ബാസ് കൊൾച്ചപ്പ്, അബ്ദുല്ലക്കുഞ്ഞി മുണ്ടപ്പള്ളം, ഖാലിദ് മല്ലം,
വളണ്ടിയർ ലീഡർ ബി.കെ. ശ്രീനാഥ് എന്നിവരും നാട്ടുകാരും സംബന്ധിച്ചു.

വീട് നിർമ്മാണത്തിന് രജത ഭവന പദ്ധതി, ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി എന്ന പേരിൽ കേരള ഗ്രാമീണ ബാങ്ക് ബോവിക്കാനം ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും, വ്യക്തികളും സഹായം ലഭ്യമാക്കണം A/C NO: (40473101051117)
IFSC : KLGB0040473 കൂടുതൽ വിവരങ്ങൾക്ക് ഇരിയണ്ണി സ്കൂൾ എൻ.എസ്.എസ്.പ്രോഗ്രാം കോ ഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ്.
