തമിഴ്നാട്ടില്‍ അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര; ബി.ജെ.പി അധ്യക്ഷന്‍ ഉള്‍പ്പെടെ അറസ്റ്റില്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing തമിഴ്നാട്ടില്‍ അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര; ബി.ജെ.പി അധ്യക്ഷന്‍ ഉള്‍പ്പെടെ  അറസ്റ്റില്‍

സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര നടത്തിയ തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുകനെ അറസ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപത്താണ് പോലീസ് വേല്‍ യാത്ര തടഞ്ഞത്. നൂറോളം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി.

നേരത്തെ പൂനമല്ലിക്ക് സമീപത്ത് വച്ച് വേല്‍യാത്രക്ക് പുറപ്പെട്ട അധ്യക്ഷന്‍ മുരുകന്‍റെ വാഹനം പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ഇവര്‍ യാത്ര തുടരുകയായിരുന്നു. എല്ലാ ഭക്തര്‍ക്കും അവരവരുടെ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും മുരുകന്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ യാത്രക്ക് അനുമതി നല്‍കാതിരുന്നത്. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുകനാണ് യാത്ര നയിക്കുന്നത്. വര്‍ഗീയവിദ്വേഷം ലക്ഷ്യമിട്ടാണ് വേല്‍യാത്ര ബി.ജെ.പി നടത്തുന്നതെന്നാണ് തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രിയ പാര്‍ട്ടികളുടെ ആരോപണം.

0Shares