നികുതി പിരിവിലും പദ്ധതി നിര്‍വഹണത്തിലും നൂറുശതമാനം നേട്ടം; ഡി.ഡി.പിയുടെ അനുമോദനം ഏറ്റുവാങ്ങി വലിയപറമ്പ ഗ്രാമ പഞ്ചായത്ത്

  • Post category:local news
  • Reading time:1 min read
You are currently viewing നികുതി പിരിവിലും പദ്ധതി നിര്‍വഹണത്തിലും നൂറുശതമാനം നേട്ടം; ഡി.ഡി.പിയുടെ അനുമോദനം ഏറ്റുവാങ്ങി വലിയപറമ്പ ഗ്രാമ പഞ്ചായത്ത്

കാസർകോട്: നൂറു ശതമാനം പദ്ധതി തുക വിനിയോഗിക്കുകയും സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിന് നാല് മാസം മുമ്പേ നവംബറില്‍ തന്നെ നൂറു ശതമാനം നികുതി പിരിവും സംസ്ഥാനത്ത് ആദ്യമായി പൂര്‍ത്തിയാക്കിയ വലിയപറമ്പ പഞ്ചായത്ത് ഭരണസമിതിയേയും ജീവനക്കാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് അനുമോദിച്ചു.

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.വിഹരിദാസില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. വി സജീവന്‍ ഉപഹാരം ഏറ്റു വാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.വി. ഹരിദാസ് അനുമോദന പ്രസംഗം നടത്തി.

സെക്രട്ടറി വിനോദ് കുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ പാണ്ഡ്യാല, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ.മല്ലിക, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. മനോഹരന്‍, സി. ദേവരാജന്‍, ജെഎച്ച്‌ഐ ജയറാം, വി.ഇ.ഒ മുസ്തഫ എന്നിവര്‍ സംസാരിച്ചു.

0Shares