സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കോവിഡ്-19; കാസര്‍കോട് 32 പുതിയ ഹോട്ട് സ്പോട്ടുകൾ 4

  • Post category:local news / news
  • Reading time:2 mins read
You are currently viewing സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കോവിഡ്-19; കാസര്‍കോട് 32  പുതിയ ഹോട്ട് സ്പോട്ടുകൾ 4

കേരളത്തിൽ ഇന്ന് 3757 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂർ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂർ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍കോട് 32 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശി ബിനുകുമാർ (48), ചാക്ക സ്വദേശി പ്രസന്നകുമാർ (67), കൊല്ലം സ്വദേശി സരസൻ (54), ആലപ്പുഴ ചേർത്തല സ്വദേശി വിശ്വനാഥൻ (73), കോട്ടയം തോന്നല്ലൂർ സ്വദേശി ഒ.ജി. വാസു (82), ചിങ്ങവനം സ്വദേശിനി മറിയാമ്മ (58), ചേങ്ങളം സ്വദേശി കുഞ്ഞുമുഹമ്മദ് (78), എറണാകുളം വേങ്ങൂർ സ്വദേശി എൻ. രവി (69), കാഞ്ഞൂർ സ്വദേശി എൻ.പി. ഷാജി (62), മുടവൂർ സ്വദേശി എ.പി. ഗോപാല കൃഷ്ണൻ (71), മട്ടാഞ്ചേരി സ്വദേശിനി ടെൽമ സേവിയർ (56), തൃശൂർ കൈപമംഗലം സ്വദേശിനി അൻസ (30), കൊടുങ്ങല്ലൂർ സ്വദേശി റഫീഖ് (44), പഴുക്കര സ്വദേശി വേലായുധൻ (60), ആനന്ദപുരം സ്വദേശിനി ആനി ചാക്കുണ്ണി (72), പാലക്കാട് തേരക്കാട് സ്വദേശി എ.കെ. അയ്യപ്പൻ (84), മലപ്പുറം മാമൺകര സ്വദേശി തോമസ് കോശി (61), കോഴിക്കോട് ബാലുശേരി സ്വദേശി ബാലൻനായർ (74), ബേപ്പൂർ സ്വദേശിനി ലൈല (48), വയനാട് വൈത്തിരി സ്വദേശി ഹെലൻ (85), കണ്ണൂർ കുത്തുപറമ്പ് സ്വദേശിനി സനില (63), കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2071 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3272 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 993, കോഴിക്കോട് 467, പാലക്കാട് 182, എറണാകുളം 235, കോട്ടയം 276, തൃശൂർ 264, ആലപ്പുഴ 256, തിരുവനന്തപുരം 158, കൊല്ലം 194, കണ്ണൂർ 112, പത്തനംതിട്ട 46, ഇടുക്കി 30, വയനാട് 30, കാസര്‍കോട് 29 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

32 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, തൃശൂർ 5 വീതം, കണ്ണൂർ 4, കോഴിക്കോട് 3, പത്തനംതിട്ട, ഇടുക്കി മലപ്പുറം 2 വീതം, കൊല്ലം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 751, കൊല്ലം 572, പത്തനംതിട്ട 173, ആലപ്പുഴ 252, കോട്ടയം 175, ഇടുക്കി 137, എറണാകുളം 517, തൃശൂർ 674, പാലക്കാട് 583, മലപ്പുറം 527, കോഴിക്കോട് 698, വയനാട് 82, കണ്ണൂർ 187, കാസര്‍കോട് 97 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 64,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,00,089 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,543 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,98,395 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 16,148 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1551 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഉദയനാപുരം (കണ്ടെൻമെന്റ് സോൺ വാർഡ് 4), എറണാകുളം ജില്ലയിലെ എലഞ്ഞി (സബ് വാർഡ് 12), പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് (28), കാസര്‍കോട് ജില്ലയിലെ വോർക്കാടി (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 556 ഹോട്ട് സ്പോട്ടുകളാണുള്ളത്.

0Shares