കാസർകോട് ഉപജില്ലാ കായിക മേള 2023; ജി.എച്ച്.എസ്.എസ് ബന്തടുക്ക ഓവറോൾ ചാമ്പ്യൻമാർ, പതിനായിരത്തോളം കായിക പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരച്ചു

You are currently viewing കാസർകോട് ഉപജില്ലാ കായിക മേള 2023; ജി.എച്ച്.എസ്.എസ് ബന്തടുക്ക ഓവറോൾ ചാമ്പ്യൻമാർ, പതിനായിരത്തോളം കായിക പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരച്ചു

കാസർകോട്: 64 മത് കാസർകോട് ഉപജില്ലാ കായികമേളക്ക് വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു. ആലംപാടി ഗവ.ഹയർ സെക്കൻ്റെറി സ്കൂൾ ആതിഥ്യമരുളിയ കായിക മേളയുടെ സമാപന സമ്മേളനം ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു നിർവഹിച്ചു.

മൂന്ന് ദിവസങ്ങളിലായി 140ൽപരം വിദ്യാലയങ്ങളിലെ പതിനായിരത്തോളം കായിക പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരച്ചു. മേളയിൽ ജി.എച്ച്.എസ്.എസ് ബന്തടുക്ക ഓവറോൾ ചാമ്പ്യൻമാരായി. ജി.എം.ആർ.എച്ച്.എസ് ഫോർ ഗേൾസ് പരവനടുക്ക ഫസ്റ്റ് റണ്ണറപ്പായി. ജി.എച്ച്.എസ്.എസ് കുണ്ടംകുഴി സെക്കണ്ട് റണ്ണറപ്പായി.

സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ബന്തടുക്ക കാറ്റഗറി ചാമ്പ്യൻമാരായി. യു.പി, എൽ.പി കിഡീസ് വിഭാഗത്തിൽ ജി.എച്ച്. എസ്.എസ്. ചെർക്കള സെൻട്രൽ, എ.യു.പി.എസ് കുറ്റിക്കോൽ എന്നിവർ യഥാക്രമം ചാമ്പ്യൻമാരായി.

ആൺകുട്ടികളുടെ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിൽ അഹമ്മദ് ഫവാസ് (ജി.എച്ച്.എസ്.എസ് ചട്ടഞ്ചാൽ) , മുഹമ്മദ് അബൂബക്കർ (ജി.എച്ച്.എസ്.എസ് മൊഗ്രാൽ പുത്തൂർ) , ജിതിൻ കെ.എൽ. (ജി.എച്ച്.എസ്.എസ് ബന്തടുക്ക) തുടങ്ങിയവരും പെൺകുട്ടികളുടെ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിൽ സഞ്ജന (ജി.എച്ച്.എസ്.എസ് കുണ്ടംകുഴി), അഷിത (ജി.എച്ച്.എസ്.എസ് ബന്തടുക്ക), ശ്രീനന്ദന (ജി.എം.ആർ.എച്ച്.എസ് ഗേൾസ് പരവനടുക്കം) തുടങ്ങിയവരും ആൺ- പെൺ യു.പി കിഡീസ് വിഭാഗത്തിൽ മുഹമ്മദ് നുസൈഫ് (ജമാഅത്ത് യു.പി.എസ് ചെമ്മനാട്), അസാസ് ഷാൻ കെ.ടി (ജി.എച്ച്.എസ്.എസ് ചെർക്കള സെൻട്രൽ) എന്നിവരും എൽ.പി കിഡീസ് ആൺ, പെൺ വിഭാഗത്തിൽ മുഹമ്മദ് മിഫ്ര (ജി.എച്ച്.എസ്. എസ് ചെർക്കള സെൻട്രൽ), ജനിക ജോജു (എ.യു.പി.എസ് കുറ്റിക്കോൽ) എന്നിവരും എൽ.പി മിനി ബോയ്സ്, ഗേൾസ് വിഭാഗത്തിൽ മുഹമ്മദ് ഷമ്മാസ് (ജമായത്ത് യു.പി.എസ് ചെമ്മനാട്, അനുഷ്ക്ക.എസ് (എസ്.ജി.കെ.എസ് കുട്ലു) യഥാക്രമം ചാമ്പ്യൻമാരായി.

സി.എച്ച് കുഞ്ഞമ്പു എം.എൽ.എ വിജയികൾക്കുള്ള ട്രോഫികൾ നൽകി. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ ഖാദർ ബദരിയ അധ്യക്ഷനായി. ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പർ ഖദീജ.പി, ഫരീദ അബൂബക്കർ, ആലംപാടി ഗവ.ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡണ്ട് അബ്ദുൾ ഷെരീഫ്, വൈസ്. പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ ഖാസി, പ്രിൻസിപ്പൽ സന്തോഷ് എസ്.ആർ എച്ച്.എം ഫോറം കൺവീനർ നാരായണൻ പി.ശ്രീമധു എന്നിവർ സംബന്ധിച്ചു.

വ്യക്തിഗത ചാമ്പ്യൻമാർക്കും റണ്ണേർസ് അപ്പിനുള്ള ട്രോഫികൾ സംഘാടക സമിതി ചെയർമാൻമാരായ അബ്ദുൾ ഖാദർ ബദരിയ, അബ്ദുൾ ഷരീഫ്, അബ്ദുൾ റഹ്മാൻ ഖാസി, അഗസ്റ്റിൻ മൊന്തേരോ, നാരായണൻ പി. മധു എന്നിവർ വിതരണം ചെയ്‌തു. എ.ഇ.ഒ അഗസ്റ്റിൻ ബർണാഡ് മൊന്തേരോ സ്വാഗതവും ആലംപാടി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ഹെഡ്മിസ്ട്രസ് സിജി മാത്യു നന്ദിയും പറഞ്ഞു.

0Shares