
കാസർകോട്: ഉദുമ ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍, ഹിസ്റ്ററി, ഇംഗ്ലീഷ്, കോമേഴ്‌സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സ്റ്റാറ്റിറ്റിക്സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവ്.
മെയ് 16ന് രാവിലെ 10ന് ഹിസ്റ്ററി വിഷയത്തിലും, 11ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ് വിഷയങ്ങളിലും, മെയ് 17ന് രാവിലെ 10ന് കോമേഴ്‌സ് വിഷയത്തിലും, 11ന് മലയാളം, ഹിന്ദി വിഷയങ്ങളിലും, മെയ് 18ന് രാവിലെ 10ന് ഇംഗ്ലീഷ് വിഷയത്തിലും, 11ന് ആന്ത്രോപോളജി, സ്റ്റാറ്റിറ്റിക്സ് എന്നീ വിഷയങ്ങളിലേക്കുമുള്ള അഭിമുഖം നടത്തും.

യോഗ്യത ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്. നെറ്റ്, പി.എച്ച്.ഡി എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും.. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷനിലെ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്ത രജിസ്ട്രേഷന്‍ നമ്പരും അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം ഉദുമ ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിനെത്തണം. ഫോണ്‍ 9495827783.
