
തൃക്കരിപ്പൂർ (കാസറഗോഡ്): എല്ലാ സമുദായങ്ങളും സൗഹൃദത്തോടെ ജീവിക്കുന്ന കേരളത്തിൻ്റെ അന്തരീക്ഷം തുടർച്ചയായി ഉണ്ടായ എൽ.ഡി.എഫ് സർക്കാറിൻ്റെ രണ്ടാം ഭരണത്തിൽ മാറ്റിമറിക്കപ്പെട്ടുവെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലിം ജില്ലാ സെക്രട്ടറിയുമായ എ.ജി.സി ബഷീർ ആരോപിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി യു.ഡി.എഫ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മറ്റിയാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. കൺവെൻഷനിൽ യു.ഡി.എഫ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എസ് കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ.കെ രാജേന്ദ്രൻ, സി.എം.പി കൺട്രോളിങ് കമ്മീഷൻ ചെയർമാൻ വി കെ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പിലികോഡ് ഡിവിഷൻ സ്ഥാനാർത്ഥി കരിമ്പിൽ കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി കുഞ്ഞി കണ്ണൻ, സത്താർ വടക്കുമ്പാട്, കെ.പി വിജയൻ, അബ്ദുള്ള കെ, ശ്രീധരൻ മാസ്റ്റർ, ഈ രവി, കെ.പി ദിനേഷന്‍, രജീഷ് ബാബു, പി.കെ.എം കുട്ടി, പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. കൺവെൻഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി വി.കെ വാവയെയും കെ.വി വിജയനെ കൺവീനറായും ടി.പി അഹമ്മദാജിയെ ട്രഷറയും തെരഞ്ഞെടുത്തു.
