
കാസറഗോഡ്: കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിലേക്ക് എടനീർ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി സി.വി ജെയിംസ് തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാണ്. ഇത് രണ്ടാം തവണയാണ് ജനവിധി തേടുന്നതെങ്കിലും കാസർഗോട്ടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ 40 വർഷത്തെ പ്രവർത്തി പരിചയമുണ്ട് ഇദ്ദേഹത്തിന്. കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച എടനീർ ഡിവിഷനിൽ നിന്നുതന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ എണ്ണം കുറഞ്ഞെങ്കിലും ഭൂരിപക്ഷം കൂടുമെന്നാണ് ഈ കോൺഗ്രസ് നേതാവ് പറയുന്നത്.


ഏകദേശം പതിനയ്യായിരത്തോളം (15000) വോട്ടർമാരുള്ള എടനീർ ഡിവിഷനിൽ നിന്നും കുറഞ്ഞത് 1500 വോട്ടിൻ്റെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. മത്സരത്തിനായി ഇടത് സ്ഥാനാർത്ഥിയുടെ വരവും പ്രവർത്തനവും ഡിവിഷനെ സജീവമാക്കിയെങ്കിലും കോൺഗ്രസ്- മുസ്ലിം ലീഗ് വോട്ടിൽ വിള്ളലുണ്ടാക്കാനാവില്ല എന്നത് യു.ഡി.എഫിന് കരുത്ത് പകരുന്നുണ്ട്. 40 വർഷമായി കാസറഗോഡ് ചെർക്കളയിൽ താമസമാക്കിയ ജെയിംസ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാട്ടുകാരനാണ്. കോട്ടയം പുതുപ്പള്ളിക്കാരനായ ഈ കോൺഗ്രസ് നേതാവ് കാസർഗോട്ടെ യു.ഡി.എഫ് പ്രവർത്തകർക്കിടയിലുണ്ടാക്കുന്ന ഓളം ചെറുതല്ല. കഴിഞ്ഞ വർഷങ്ങളിലെ വികസനവും നിലവിലെ രാഷ്ട്രീയ നീക്കങ്ങളും, ഡി.സി.സിയിൽ ഉടലെടുത്ത തർക്കങ്ങളും തന്നിക്ക് സീറ്റ് ലഭിക്കാനുണ്ടായ കാരണവും. ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ്തുറക്കുന്നു.. വീഡിയോ മുഴുവനായും കാണുക…
