
മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്നിന് അടിമയാക്കി പീഡിപ്പിച്ചു. കേസില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു. അഞ്ച് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മികച്ച കുടുംബ പശ്ചാത്തലമുള്ള ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ലഹരി മാഫിയാ കണ്ണിയായ യുവാവ് പരിചയപ്പെട്ടത്.

തുടര്‍ന്ന് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ നല്‍കിയായിരുന്നു പിഡനം. ആദ്യം യുവാവും പീന്നിട് സുഹൃത്തുകളും ചേര്‍ന്ന് പീഡിപ്പിച്ച പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടിയെ ഏറ്റെടുത്ത് അഭയ കേന്ദ്രത്തിലെക്ക് മാറ്റി.
