സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിവിധ ഇടങ്ങളിലായി 75 വിമുക്ത ഭടന്മാർക്ക് ആദരം; എ.ബി.സി മാതൃകാപരമായത് ഇങ്ങനെ

You are currently viewing സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിവിധ ഇടങ്ങളിലായി 75 വിമുക്ത ഭടന്മാർക്ക് ആദരം; എ.ബി.സി മാതൃകാപരമായത് ഇങ്ങനെ

കാസർകോട്: രാജ്യത്തിൻ്റെ 76-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ എ.ബി.സി ഗ്രൂപ്പ് രാജ്യത്തിനായി സേവനമനുഷ്ഠിച്ച 75 സൈനികരെ ആദരിച്ചു. ‘ജയ് ജവാൻ’ എന്ന പേരിലാണ് എ.ബി.സിയുടെ ആദരം.

കേരളത്തിലെ ഏറ്റവും വലിയ ടൈൽസ് ആൻറ് സാനിറ്ററിവെയർ വിൽപ്പനക്കാരാണ് എ.ബി.സി. വിവിധ ഷോറൂമുകളിലായി സംഘടിപ്പിച്ച പരിപാടികളിൽ നിരവധി വിശിഷ്‌ട വ്യക്തികൾ സംബന്ധിച്ചു.

കാസർകോട്ട് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിൻ്റെ മുൻ പോരാളികളായ ജവാന്മാരെ ഓർക്കുന്നതിൻ്റെ പ്രാധാന്യം മഹത്തരമാണെന്ന് ബേബി ബാലകൃഷ്‌ണൻ പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ആയിരക്കണക്കിന് സമര പോരാളികളെ സ്‌മരിച്ചു കൊണ്ടാണ് രാജ്യ സേവനത്തിൽ നിന്നും വിരമിച്ച പട്ടാളക്കാരെ ആദരിക്കാൻ എ.ബി.സി നേതൃത്വം നൽകിയത്. ഇത് മാതൃകാപരവും മഹത്തരമാണെന്നും അവർ പറഞ്ഞു.

വിമുക്ത ഭടന്മാരായ രാഘവൻ ടി.വി, ഗോപിനാഥൻ കെ.വി, വി.മോഹനൻ, സി.കെ കുഞ്ഞമ്പു നായർ, സുരേഷ്.വി എന്നീ അഞ്ചുപേരെയാണ് ആദരിച്ചത്. കാസർകോട് മുൻസിപ്പൽ കൗൺസിലർ മമ്മു ചാല ആശംസകൾ നേർന്ന് സ്നേഹ സമ്മാനം കൈമാറി.

എ.ബി.സി ഡയറക്ടർമാരായ മുഹമ്മദ് അൻവർ, അബ്ദുല്ല കെ.പി, ഷോറൂം മാനേജർ സന്തോഷ് കുമാർ, എ.ബി.സി സെയ്ൽസ് മാനേജർ സെബാസ്റ്റിയൻ ജോർജ് തുടങ്ങിയവരും മറ്റ് ജീവനക്കാരും ഉപഭോക്താക്കളും സംബന്ധിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ എ.ബി.സി കാസർകോട് ഷോറൂമിൽ രാവിലെ പതാക ഉയർത്തി.

0Shares