Categories
articles Kerala local news trending

ട്രോമാകെയർ കാസർഗോഡ് (ട്രാക്ക്) ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം വേലാസ്വരവുമായി സഹകരിച്ച് വളണ്ടിയർ പരിശീലനം നൽകി; കാഞ്ഞങ്ങാട് DYSP സി.കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

വേലാശ്വരം(കാഞ്ഞങ്ങാട്): ട്രോമാകെയർ സൊസൈറ്റി കാസർഗോഡ്, വേലാശ്വരം ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വേലാശ്വരം വിശ്വ ഭാരതീ ക്ലബ്ബിൽ വച്ച് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു. അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര സഹായം ശാസ്ത്രീയ പരിചരണം അവയവദാനം, രക്തദാനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിശീലനം നൽകിയത്. മോട്ടോർ വാഹന വകുപ്പും പോലീസും പൊതുജന പങ്കാളിത്തത്തോടെ രൂപം നൽകിയ സംരംഭമാണ് ട്രോമ കെയർ സൊസൈറ്റി. ഈ സൊസൈറ്റിയാണ് പൊതുജന പങ്കാളിത്തം ഉറപ്പാക്കി ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. റോഡ് അപകടങ്ങളിൽ പ്രഥമ ശുശ്രൂഷ, റോഡ് സേഫ്റ്റി എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. പരിശീലനം പൂർത്തിയായവർക്ക് വളണ്ടിയർ ബാഡ്ജ് നൽകി ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ പ്രാപ്തരാക്കി.

പരിപാടിയുടെ ഉദ്‌ഘാടനം കാഞ്ഞങ്ങാട് DYSP സി.കെ സുനിൽകുമാർ നിർവഹിച്ചു. കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. വിജയൻ അധ്യക്ഷത വഹിച്ചു. ട്രാക്ക് സെക്രട്ടറി വി. വേണുഗോപാലൻ, വടകര RTO പി. രാജേഷ്, എ.കെ വേണുഗോപാലൻ എന്നിവർ ക്ലാസുകൾ നയിച്ചു. എ. ഗംഗാധരൻ, എം.കെ രവീന്ദ്രൻ മാസ്റ്റർ, പി. കൃഷ്ണൻ, ടി പി ജ്യോതിഷ്, കെ.വി. കുമാരൻ എന്നിവർ സംസാരിച്ചു. ടി.ഗോവിന്ദൻ മാസ്റ്റർ സ്വാഗതവും വി.ഷനിൽ കുമാർ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest