Trending News





മൂന്നാം ഏകദിനത്തിലും ആധികാരിക ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. 142 റൺസിൻ്റെ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ 356 റൺസിൻ്റെ ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട് 214 റൺസിൽ ഓൾ ഔട്ടായി. അക്‌സർ പട്ടേൽ, അർ ഷ്ദീപ് സിങ്, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് മത്സര പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ഓപ്പണർ ശുഭ്മാൻ ഗിൽ സെഞ്ച്വറിയും ശ്രേയസ് അയ്യർ, വിരാട് കോഹ്‌ലി എന്നിവർ അർധ സെഞ്ച്വറിയും നേടി.
Also Read
ഒരു റൺസ് മാത്രം നേടി രോഹിത് ശർമ മാത്രമാണ് നിരാശപ്പെടുത്തി. വിരാട് കോഹ്‌ലി 52 റൺസും ഗിൽ 112 റൺസും ശ്രേയസ് അയ്യർ 78 റൺസും നേടി പുറത്തായി. കെ എൽ രാഹുൽ 40 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് നാല് വിക്കറ്റ് നേടി.

Sorry, there was a YouTube error.