Trending News





ഫുട്ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് ബ്രീസില്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്ന് ബോള്‍സനാരോ കുറിച്ചു.
Also Read
പെലെയെ പോലൊരു കളിക്കാരന്‍ ലോകത്ത് തന്നെയില്ലെന്നാണ് നിയുക്ത ബ്രീസില്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ വാക്കുകള്‍. ‘അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പര്‍ താരം ഉണ്ടായിട്ടില്ല. പെലെയേപ്പോലെ രാജ്യത്തിൻ്റെ പേര് ഉയരത്തിലെത്തിക്കാന്‍ കുറച്ച് പേര്‍ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം കളിക്കുക മാത്രമായിരുന്നില്ല, മൈതാനത്ത് ഒരു പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. നന്ദി പെലെ’, ലുല ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വെച്ച് പെലെ വിടവാങ്ങുന്നത്. കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം കുറിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളാണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.

Sorry, there was a YouTube error.