ഒപ്പന അരങ്ങിൽ ചോരയൊഴുകി; എന്നിട്ടും തോഴി കളി നിര്‍ത്തിയില്ല, ഒടുവിൽ തളര്‍ന്നു വീണു

You are currently viewing ഒപ്പന അരങ്ങിൽ ചോരയൊഴുകി; എന്നിട്ടും തോഴി കളി  നിര്‍ത്തിയില്ല, ഒടുവിൽ തളര്‍ന്നു വീണു

കോഴിക്കോട്: കുപ്പിവള പൊട്ടി കൈ മുറിഞ്ഞ് ചോരയൊഴുകിയിട്ടും തോഴി ഒപ്പന നിര്‍ത്തിയില്ല. ഒടുവില്‍ കളി പൂര്‍ത്തിയാക്കിയ അപ്പോഴേക്കും വേദിയില്‍ തളര്‍ന്നുവീണു. വയനാട് പനമരം ജി.എച്ച്‌.എസ്.എസിലെ ആമിന ഹിബക്കാണ് ഒപ്പന തുടങ്ങി അല്‍പനേരത്തിനകം കൈ മുറിഞ്ഞത്.

കൈയടിച്ച്‌ ഒപ്പന തുടര്‍ന്നപ്പോള്‍ കളി രക്തപങ്കിലമായി. ഇതു കണ്ട മണവാട്ടി സങ്കടത്തിലാണിരുന്നത്. പ്രയാസം സഹിച്ച്‌ ഒപ്പന തുടര്‍ന്ന ആമിനക്ക് കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചു.

ഒപ്പന കഴിയുമ്പോഴേക്കും മെഡിക്കല്‍ സംഘവും ആംബുലന്‍സും റെഡിയായി സ്റ്റേജിന് പിന്നില്‍ കാത്തിരുന്നു. തളര്‍ന്നു വീണ ആമിനയെ ആശുപത്രിയിലേക്ക് മാറ്റി.

ഒപ്പന കുപ്പിവളയണിയുന്നത് അപകടമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒപ്പനമത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഒപ്പനപ്പാട്ടിൻ്റെ ഇശലുകൾക്കൊപ്പം ചോരക്കലാശമായത്.

0Shares