Categories
യുവതി കിണറ്റിൽ വീണ് മരിച്ചു; മരണത്തിൽ ദുരൂഹത, പോലീസ് അന്വേഷണം ആരംഭിച്ചു
രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ പുലർച്ചെ 5.35 നാണ് കിണറിനകത്ത് കണ്ടെത്തിയത്.
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025; ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു

ചീമേനി / കാസർകോട്: യുവതിയായ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു. ചീമേനി കൊടക്കാട് വെള്ളച്ചാലിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. പെരുന്തോലിലെ ശങ്കരൻ- സരോജിനി ദമ്പതികളുടെ മകളും വെള്ളച്ചാൽ ചെട്ടിവീട്ടിലെ പ്രകാശൻ്റെ ഭാര്യയുമായ സി.ലേഖയാണ് (42) വീടിന് സമീപത്തെ കിണറിൽ വീണ് മരിച്ചത്.
Also Read
കുടുംബ വഴക്കിനെ തുടർന്ന് വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായതായും നാട്ടുകാർ പറയുന്നു. രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ പുലർച്ചെ 5.35 നാണ് കിണറിനകത്ത് കണ്ടെത്തിയത്.

കിണറിനകത്ത് നിന്നും പുറത്ത് എടുക്കുമ്പോഴേക്കും മരിച്ചിരുന്നു. പ്രജുല (ഫാഷൻ ഡിസൈനർ), പ്രവീണ (നഴ്‌സ്), പ്രാർത്ഥന (വിദ്യാർത്ഥിനി) എന്നിവർ മക്കളാണ്. സഹോദരൻ നാരായണൻ.
മൃതദേഹം ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. വീട്ടമ്മയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)











