പ്രവര്‍ത്തന മികവില്ലാത്ത അധ്യക്ഷന്‍മാരെ മാറ്റും; ഡി.സി.സി പുനഃസംഘടന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ചയില്‍ മുഖ്യ വിഷയം

  • Post category:news
  • Reading time:1 min read
You are currently viewing പ്രവര്‍ത്തന മികവില്ലാത്ത അധ്യക്ഷന്‍മാരെ മാറ്റും; ഡി.സി.സി പുനഃസംഘടന കോണ്‍ഗ്രസ്  ഹൈക്കമാന്‍ഡ് ചര്‍ച്ചയില്‍ മുഖ്യ വിഷയം

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തുന്ന ചര്‍ച്ചയില്‍ ഡി.സി.സി പുനഃസംഘടന ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.പ്രവര്‍ത്തന മികവില്ലാത്ത ഡി.സി.സി അധ്യക്ഷന്‍മാരെ മാറ്റണമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട്.പ്രധാന നേതാക്കളെല്ലാം ഹൈക്കമാന്‍ഡ് നേതാക്കളുമായുള്ള നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ ഡി.സി.സി തലങ്ങളില്‍ അഴിച്ചുപണി വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെ.പി.സി.സി അധ്യക്ഷന്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രവര്‍ത്തനം മികച്ചതല്ല എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ .

0Shares