Categories
ക്ളാസുകളും കാനന യാത്രയും; വിജ്ഞാനവും വിനോദവും പകർന്ന് ദ്വിദിന എസ്.പി.സി ക്യാമ്പ് തച്ചങ്ങാട്ട് സമാപിച്ചു
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രതിദിനം നാണയത്തുട്ടുകൾ ശേഖരിക്കുന്ന ഡ്രോപ്സ് എന്ന നാണയനിധിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
Trending News





തച്ചങ്ങാട്/ കാസർകോട് : സ്‌റ്റുഡന്റ് പോലീസ് കേഡറ്റിൻ്റെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സമാപിച്ചു. കോവിഡ് സൃഷ്ടിച്ച അടച്ചിടലുകൾക്കു ശേഷം ഒത്തുകൂടാനായി അവസരം ലഭിച്ചത് കേഡറ്റുകൾക്ക് നവ്യാനുഭവമായി. ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ അധ്യക്ഷനായി. ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ക്യാമ്പ് ബ്രീഫിങ്ങ് നടത്തി.
Also Read

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രതിദിനം നാണയത്തുട്ടുകൾ ശേഖരിക്കുന്ന ഡ്രോപ്സ് എന്ന നാണയനിധിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. എസ്.പി.സി യുടെ പത്ത് ലക്ഷ്യങ്ങൾ, കൗമാരക്കാരുടെ പ്രശ്നങ്ങൾ, ശാരീരികക്ഷമതയും പോഷകാഹാരവും ആരോഗ്യവും ശുചിത്വവും , ദൃശ്യപാഠം, എസ്.പി.സി. യൂണിഫോമിൻ്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തി. ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.ശ്രീധരൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സീമ ജി.കെ, പള്ളിക്കര ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപു. സി.എം, ആയിഷബിണ്ടി അബ്ദുൾ ഖാദർ, അഭിലാഷ് രാമൻ, പ്രണാബ് കുമാർ ,ബേക്കൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജനീഷ് മാധവ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

ഫീൽഡ് വിസിറ്റിങ്ങിൻ്റെ ഭാഗമായി കോട്ടപ്പാറ കാനത്തിലേക്ക് കേഡറ്റുകളും അധ്യാപകരും യാത്ര നടത്തി. ജൈവവൈവിധ്യ സംസ്കൃതിയെ സംരക്ഷിക്കേണ്ടുന്നതിനെക്കുറിച്ച് പരിസ്ഥിതിപ്രവർത്തകനും അധ്യാപകനുമായ ജയപ്രകാശ് ക്ലാസെടുത്തു. സ്കൂളിലെ സീഡ് ക്ലബ്ബ് കോഡിനേറ്ററായ മനോജ് പിലിക്കോട് ചൊല്ലിക്കൊടുത്ത കാനം സംരക്ഷണപ്രതിജ്ഞ കേഡറ്റുകൾ ഏറ്റുചൊല്ലി. ബേക്കൽ പോലീസിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി കേഡറ്റുകൾക്ക് കായിക പരിശീലനവും പരേഡും നൽകി.

കോവിഡ് കാലത്തിൽ നടത്തിയ വിവിധമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഡോ.വി.ബാലകൃഷ്ണൻ നിർവ്വഹിച്ചു. സമാപനസമ്മേളനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡന്റ് അനിത രാധാകൃഷ്ണൻ ,എസ്.എം.സി ചെയർമാൻ ടി.വി. നാരായണൻ, ഗാർഡിയൻ പി.ടി.എ പ്രസിഡന്റ് ജീത്രേന്ദകമാർ , വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്‌റ്റാഫ് സെക്രട്ടറി അജിത ടി, എ.സി.പി.ഒ സുജിത .എ.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതവും ഡോ.സുനികുമാർ കോറോത്ത് നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.