Categories
കാഞ്ഞങ്ങാട് വേലാശ്വരം വ്യാസേശ്വരം ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ തകർന്നു; ശക്തമായ മഴവെള്ള പാച്ചലിൽ സംഭവിച്ചത് വലിയ നാശനഷ്ടം..
Trending News





കാഞ്ഞങ്ങാട്: വേലാശ്വരം വ്യാസേശ്വരം ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ ശക്തമായ മഴവെള്ള പാച്ചലിൽ തകർന്നു. ക്ഷേത്രത്തിൻ്റെ വടക്ക് പടിഞ്ഞാറ് മൂലയിലാണ് മതിൽക്കെട്ട് ഇടിഞ്ഞുവീണ് നാശനഷ്ടം സംഭവിച്ചത്. ക്ഷേത്ര മതിൽക്കെട്ടിന് സമീപത്തുകൂടി കോൺക്രീറ്റ് റോഡ് കടന്നു പോകുന്നുണ്ട്. റോഡിന് സമീപമുള്ള വളപ്പുകളിൽ നിന്നും മാറ്റിടങ്ങളിൽ നിന്നും വെള്ളം ശക്തിയായി ഈ റോഡിലൂടെയാണ് ഒഴുകുന്നത്. വെള്ളം കടന്നു പോകുന്നതിന് ഓവുചാൽ നിർമിക്കാത്തത് വിനയായി. മഴവെള്ളത്തിൻ്റെ കുത്തോലിക്കാണ് മതിൽ തകരാൻ കാരണം. 5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ ബി. ഗംഗാധരൻ മാസ്റ്റർ, ബോർഡ് മെമ്പർ എ. വി.നാരായണൻ, രതീഷ് പുല്ലൂർ, ജീർണാധാരണ കമ്മിറ്റി ചെയർമാൻ വി. കൃഷ്ണൻ വളപ്പിൽ, ചന്തു കുഞ്ഞി വേലാശ്വരം, വി. കൃഷ്ണൻ, വി. ബാലകൃഷ്ണൻ കൃഷ്ണൻ കണ്ണോത്ത് വീട്, കെ. സുന്ദരൻ ക്ഷേത്രം ജീവനക്കാരൻ സുരേശൻ, ടിവി,
വി. രാജേഷ് മാതൃസമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് രൂക്ഷമായ മഴവെള്ള കെട്ടിനെ അതിജീവിക്കാനുള്ള പ്രവർത്തികൾ നടത്തി.
Also Read

Sorry, there was a YouTube error.