മലയാളം സൂപ്പര്‍ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing മലയാളം സൂപ്പര്‍ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു

മലയാളം സൂപ്പര്‍ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് ഉടന്‍ പ്രേക്ഷകരിലേക്കെത്തുന്നു. ദിലീപ് കുമാറാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍.

മാര എന്ന പേരില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് ദുല്‍ഖറിന്‍റെ വേഷത്തിലെത്തുന്നത്. ശ്രദ്ധ ശ്രീനാഥാണ് പാര്‍വതി അഭിനയിച്ച ടെസയുടെ റോളിലെത്തുന്നത്. ഈ താരജോഡി വിക്രം വേദ എന്ന ചിത്രത്തിലും ഒന്നിച്ചിരുന്നു. മാര എന്നാണ് മാഡിയുടെ കഥാപാത്രത്തിന്‍റെ പേര്. ഉണ്ണി ആറിന്‍റെ തിരക്കഥയെ അടിസ്ഥാനമാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് ചാര്‍ലി.

2015 ഡിസംബര്‍ 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ഡിക്യൂവിന് മികച്ച നടനുള്ള പുരസ്‌കാരവും നേടിക്കൊടുത്തു. 46ആമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍ എന്നിവയുള്‍പ്പടെ 8 അവാര്‍ഡുകള്‍ ചാര്‍ലി സ്വന്തമാക്കി.

0Shares