
തളങ്കര: സ്വാതന്ത്ര്യ ദിനത്തിൽ വാമോസ് കൂട്ടായ്മ കൂട്ടയോട്ടം നടത്തിയത് നവ്യാനുഭമായി. തളങ്കര ഗവ. മുസ്ലീം ഹൈസ്ക്കുൾ ഗ്രൗണ്ടിൽ പ്രമുഖ വ്യവസായി യഹ് യ തളങ്കര ഫ്ലാഗ് ഓഫ് ചെയ്തു. ജീവിത ശൈലിയിൽ മാറ്റം വരുത്തി വ്യായാമത്തിന് മുൻതൂക്കം നൽകിയാൽ ആരോഗ്യം സംരക്ഷിക്കാനാവുമെന്നും വ്യായാമത്തിന പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വാമോസ് കൂട്ടായ്മ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരം ചുറ്റിയ കൂട്ടയോട്ടം റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. സംഘടന ഭാരവാഹികൾ നേതൃത്വം നൽകി. പ്രായഭേദമന്യേ നിരവധി പേർ അണിനിരന്നു. മധുരപലഹാരവും ചായ സൽക്കാരവും നൽകി.
