
കാസർഗോഡ്: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ ഇന്ത്യാ മഹാരാജ്യത്തിൻ്റെ 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. പി.ബി.എം ചെയർമാനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി.ബി ഷഫീഖ് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. പിന്നീട് കുട്ടികളുമായി സംസാരിച്ച അദ്ദേഹം അച്ചടക്കമുള്ള വിദ്യാർത്ഥി സമൂഹമാണ് രാജ്യത്തിൻ്റെ സമ്പത്ത് എന്നും എല്ലാവരും രാജ്യ സ്നേഹികളായി വളരണമെന്നും പറഞ്ഞു.


മഹാത്മാക്കളുടെ പേരുകൾ ഉറക്കെ വിളിച്ചുകൊണ്ട് കുട്ടികൾ ജയാരവം മുഴക്കി. പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. രാജ്യം വളർന്നു കൊണ്ടിരിക്കുന്നു. എങ്കിലും ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തിൽ ഉണ്ടാകുന്ന ആശങ്ക ഭയപെടുത്തുന്നതാണ്. വിദ്യ അർത്ഥിക്കുന്നവൻ ആയിരിക്കണം വിദ്യാർത്ഥി. ഓരോ വിദ്യാർത്ഥിയും വിദ്യ, വിനയം കൊണ്ടു ശോഭിക്കുമാർ പെരുമാറിയെങ്കിൽ മാത്രമേ രാജ്യത്ത് ശാന്തിയും സമാധാനവും നില നിൽകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷനായി.സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാസ്റ്റർ സ്വാതന്ത്ര ദിന സന്ദേശങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുത്തു. പി.ടി.എ വൈസ് പ്രസിഡണ്ട് സലാം ചെർക്കള, പി.ടി.എ. പ്രവർത്തക സമിതി അംഗങ്ങളായ ഹുസൈൻ ബേർക്ക, എം പുരുഷോത്തമൻ നായർ, നസീമ അഷ്‌റഫ് എന്നിവർ ആശംസകളറിയിച്ചു. ഹൗസ് കോ-ഓർഡിനേറ്റർ സുജാത ടീച്ചർ നന്ദി രേഖപ്പെടുത്തി.
