കേരളത്തിലെ “മുക്കൂട്ടു മുന്നണി” നിങ്ങൾ കേട്ടിട്ടുണ്ടോ.? എത്രപേർക്ക് അറിയാം, പരസ്യമായ ഈ രഹസ്യം; നേതാക്കളുടെ രഹസ്യ നീക്കങ്ങൾ; സിദ്ദീഖ് ചമ്പാടൻ എഴുതുന്നു; കൂടുതൽ അറിയാം..

  • Post category:politics
  • Reading time:2 mins read
You are currently viewing കേരളത്തിലെ “മുക്കൂട്ടു മുന്നണി” നിങ്ങൾ കേട്ടിട്ടുണ്ടോ.? എത്രപേർക്ക് അറിയാം, പരസ്യമായ ഈ രഹസ്യം; നേതാക്കളുടെ രഹസ്യ നീക്കങ്ങൾ; സിദ്ദീഖ് ചമ്പാടൻ എഴുതുന്നു; കൂടുതൽ അറിയാം..

രാഷ്ട്രീയ നിരീക്ഷണം: സിദ്ദീഖ് ചമ്പാടൻ: “കേരളത്തിലെ മുക്കൂട്ടു മുന്നണി” പയറുമ്പോൾ കുറച്ചു ബുദ്ധിമുട്ടാണെന്ന് അറിയാം എന്നാൽ അങ്ങനെ ഒരു പേരുണ്ട് നമ്മുടെ കേരള രാഷ്ട്രീയത്തിൽ. ഇതേകുറിച്ചാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ഗൗരവമുള്ള വിഷയമാണിത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ, അവരെ ബാധിക്കുന്ന പ്രശ്നങ്ങൾ വരുമ്പോൾ ഒറ്റകെട്ടാണ്. PV അൻവറിൻ്റെ നിരീക്ഷണം വളരെ സത്യമാണ്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ നേതാക്കളുടെ ഒത്തുകളി. ആ ഒത്തുകളികിക്കുള്ള പേരാണ് “മുക്കൂട്ടു മുന്നണി”. ഈ മുന്നണി കൊണ്ടുള്ള ഗുണം പരസ്പര സഹകരണമാണ്. നേതാക്കൾ തമ്മിൽ രാഷ്ട്രീയം മറന്നുള്ള സഹകരണം. ഈ സഹകരണം നിലനിൽക്കുന്നത് കൊണ്ടാണ് നേതാക്കളുടെ മേലിലുള്ള അഴിമതി കേസുകൾ ഉൾപ്പടെ ഒട്ടനവധി കേസുകളിൽ ഒന്നും സംഭവിക്കാത്തത്. ആരും ശിക്ഷിക്കപെടുന്നില്ല എന്നതാണ് പ്രധാനം. നേതാക്കളുടെ പേരിൽ കേസ് വരുമ്പോൾ, രാഷ്ട്രീയം മറന്ന് ജാതിമറന്ന് സമുദായം മറന്ന് ഇവർ ഒറ്റക്കെട്ടായി പരസ്പരം സഹായിക്കും. അതുകൊണ്ട് ഒറ്റ കേസിലും ഇത്തരം നേതാക്കൾ ശിക്ഷിക്കപെടാറില്ല എന്നതാണ് വാസ്തവം.

അണികളുടെ കണ്ണിൽ പൊടിയിടാൻ രാഷ്ട്രീയപരമായി പരസ്പരം കുറ്റം പറയും, പോരടിക്കും. എന്നാൽ എതിർ പാർട്ടി നേതാക്കളുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവുമായി ഇവർ മുന്നോട്ടു പോകും. ഇവർ കൊടുക്കൽ വാങ്ങലുകൾ നടത്തി പരസ്പരം സഹായിക്കുന്നത് നിങ്ങളിൽ എത്രപേർക്ക് അറിയാം. ഇതിലെ പ്രധാനികൾ പിണറായി – കുഞ്ഞാലികുട്ടി – സുരേന്ദ്രൻ കൂട്ടുകെട്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഈ “മുക്കൂട്ടു മുന്നണി” നേതാക്കൾ കേരള രാഷ്ട്രീയത്തിലെ അദാനി – അംബാനിമാരാണ്. ഇവരുടെ യഥാർത്ഥ സ്വത്തുവകകൾ അറിഞ്ഞാൽ കേരളം ഞ്ഞെട്ടും. ഇവർ തമ്മിൽ ബിസിനസ്സ് പാർണർഷിപ്പ് വരെ ഉണ്ടന്നും പറയുന്നവരുണ്ട്.

ഇതൊന്നും അണികൾ വിശ്വസിക്കില്ല. കാരണം അണികൾ വിശ്വസിക്കാത്തതാണ് ഇവരുടെ നിലനിൽപ്പും.
അൻവർ പറഞ്ഞ കാര്യത്തിലേക്ക് വരം. RSS – പോലീസ് കൂട്ടുകെട്ടിനെ കുറിച്ചും പിണറായിയുടെ തെറ്റായ നിലപാടുകളെ കുറിച്ചും വളരെ ഗൗരവത്തോടെയാണ് അൻവർ പറഞ്ഞത്. എന്നാൽ കുഞ്ഞാലികുട്ടി ഇതേകുറിച്ച് ഒരക്ഷം മിണ്ടിയിട്ടില്ല. എന്നുവെച്ചാൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല എന്നതാണ് വിഷയം. ഇതുകൊണ്ട് മിണ്ടിയില്ല.? അവിടെയാണ് “മുക്കൂട്ടു മുന്നണി”യുടെ ഇടപെടൽ. മലപുറത്തെ മുഖ്യ കക്ഷിയുടെ നേതാവ് എന്ന നിലയിലും പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിലും ഈ വിഷയങ്ങളെ കുറിച്ചെല്ലാം അൻവറിനെക്കാൾ ആദ്യം പ്രതികരിക്കേണ്ടത് കുഞ്ഞാലികുട്ടി അല്ലെ.? എന്നിട്ടും എന്തേ.. ‘ഒന്നും അറിഞ്ഞില്ല കേട്ടില്ല’ എന്ന ഭാവം നടിക്കുന്നത്.?

പഴയ ഐസ് ക്രീം കേസ് ഓർമ്മയില്ലേ. അതിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത് ആരാ.? സാക്ഷാൽ പിണറായിയോ.? ഉറപ്പിക്കാൻ വരട്ടെ.. ഇതേ കുറിച്ച് പാലോളി മുഹമദ് കുട്ടി പറഞ്ഞത് ഓർമ്മയില്ലേ.? ഐസ് ക്രീം കേസിൽ നിന്ന് കുഞ്ഞാലികുട്ടിയെ രക്ഷിച്ചത് പിണറായിയുടെ സ്വന്തക്കാരൻ P ശശി ആണെന്നത്. CPM ൻ്റെ മുതിർന്ന നേതാവ് പാലോളി മുഹമദ് കുട്ടിയുടെ അടുത്ത കാലത്തെ പ്രസ്താവനയാണ് ഞാൻ പറയുന്നത്. ഇവരുടെ കൂട്ടുകെട്ടിന് വേറെ എന്താ തെളിവ് വേണ്ടത്.! സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരുന്ന ഐസ് ക്രീം കേസിൽ കുഞ്ഞാലികുട്ടിക്ക് അനുകൂലമായി കോടതിയിൽ റിപോർട്ട് കൊടുത്ത്, കേസ് ഇല്ലാതാക്കിയതും കുഞ്ഞാലികുട്ടിയെ രക്ഷിച്ചതും ആരാ.? ആരുടെ ഭരണത്തിലാ.? നിങ്ങൾക്ക അറിയില്ലങ്കിൽ ഞാൻ പറയാം… ഒന്നാം പിണറായി ഭരണത്തിൽ. തീർന്നില്ല.. കുഞ്ഞാലിക്കുട്ടിക്കെതിരെ KT ജലീൽ രംഗത്ത് വന്നതും പിണറായി തടഞ്ഞതും ഓർമ്മയില്ലേ.? ഇല്ലങ്കിൽ പറഞ്ഞുതരാം.. അടുത്ത അദ്ധ്യായത്തിൽ…തുടരും…

0Shares