Categories
ദോഹയിൽ നടന്നത് പതിനായിരങ്ങളെ അണിനിരത്തിയുള്ള പലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം; എന്നാൽ നാം അറിയാതെപോയ മറ്റൊരു കാര്യമുണ്ട്; ആരുടെ മുന്നിലും മുട്ടുമടക്കാത്ത ഖത്തറും ഹമാസും
Trending News





ദോഹ: പലസ്തീനിൽ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ലോക രാഷ്ട്രങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. പലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ചും പ്രാർത്ഥിച്ചും പ്രതിഷേധക്കാർ പലസ്തീൻ ജനതയോടപ്പം നിലകൊള്ളുന്നു. എന്നാൽ കഴിഞ്ഞദിവസം ഖത്തറിൽ നടന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഗാസയിൽ നിന്നും ഇസ്രയേലിനെ ഉന്നംവെച്ച് തൊടുത്തു വിടുന്ന റോക്കറ്റുകളുടെ പിന്നിൽ ഹമാസ് എന്ന സംഘടനയുടെ കരങ്ങളാണ് എന്ന കാര്യം എല്ലാവര്ക്കും അറിയാം.
Also Read

എന്നാൽ ഹമാസിനെ ആരും അങ് പരസ്യമായി പിന്തുണക്കാൻ തയ്യാറായിരുന്നില്ല. അവരുടെ രീതി അടിക്ക് അടി എന്ന നയം ആയതുകൊണ്ടുതന്നെ. അതിനാൽ ഹമാസിനെ ഇസ്രായേൽ ഭീകര സംഘടന എന്ന നിലയിലാണ് കണ്ടിരുന്നത്. ഇസ്രായേൽ നയമാണ് അമേരിക്കയും സ്വീകരിച്ചത്. എന്നാൽ ഈ മുൻവിധിക്ക് മാറ്റം വരുത്തിയിരിക്കുകയാണ് ഖത്തർ. ദോഹയിൽ ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് പള്ളി ചത്വരത്തില്‍ കഴിഞ്ഞ ദിവസം നടന്ന പലസ്തീൻ ഐക്യദാര്‍ഡ്യ സംഗമത്തില്‍ ഇസ്രയേലിനെ ഞെട്ടിച്ചതും അത് തന്നെയായിരുന്നു. വലിയ ജനക്കൂട്ടത്തെ അഭിസംബോധനം ചെയ്യാൻ ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മയില്‍ ഹനി തന്നെ മുന്നിൽ നിൽക്കുന്നു.

സ്വദേശികളും പ്രവാസികളുമുള്‍പ്പെടെ പതിനായിക്കണക്കിനാളുകള്‍ സംഗമത്തിൽ പങ്കെടുത്തു. പലസ്തീന്‍റെയും ഖത്തറിന്‍റെയും പതാകകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും പലസ്തീനി ജനത മുട്ടുമടക്കില്ലെന്നും ഹമാസ് തലവൻ ഹനിയ പറഞ്ഞു. സ്വന്തം നിലയ്ക്കും അറബ് ലീഗ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹായത്തിനും ഇസ്മയില്‍ ഹനിയ നന്ദി അറിയിച്ചു.

ആഗോള പണ്ഡിതസഭാ ജനറല്‍ സെക്രട്ടറി അലി കുറദാഗി ഉള്‍പ്പെടെയുള്ള പ്രമുഖരും പരിപാടിയില്‍ പ്രസംഗിച്ചു. ഈ സംഗമം ഒരു തരത്തിൽ ഇസ്രയേലിനുള്ള താകീതാണ്. കടന്നുകയറ്റത്തിനെതിരെയുള്ള അറബ് രാഷ്ട്രങ്ങളുടെ താകീത്. ചെറുത്ത് നിൽക്കാൻ തയ്യാറായ ഫലസ്തീനികൾക്ക് അത് ഹമാസ് ആയാൽ പോലും അവക്കുള്ള പരസ്യ പിന്തുണ. അറബ് രാഷ്ട്രങ്ങളിൽ തല ഉയർത്തി നിൽക്കുന്ന ആരുടെ മുന്നിലും മുട്ടുമടക്കാത്ത രീതിയാണ് ഖത്തറിനുള്ളത്. സാമ്പത്തികമായും മറ്റും മുന്നിൽ നിൽക്കുന്ന രാഷ്ട്രം എന്ന നിലയിൽ ഖത്തർ മറ്റു രാഷ്ട്രങ്ങളെ കൂടെ കൂട്ടി ഇസ്രയേലിനെ വരച്ച വരയിൽ നിർത്തും എന്ന് തന്നെയാണ് ഇതോടെ കരുതാനാകുന്നത്.

Sorry, there was a YouTube error.