സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയുടെ ആത്മഹത്യ; പോലീസ് അന്വേഷണം ആരംഭിച്ചു, കുടുംബം പ്രതിക്കൂട്ടിൽ ആകുമെന്ന് സൂചന

You are currently viewing സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയുടെ ആത്മഹത്യ; പോലീസ് അന്വേഷണം ആരംഭിച്ചു,  കുടുംബം പ്രതിക്കൂട്ടിൽ ആകുമെന്ന് സൂചന

നീലേശ്വരം / കാസർകോട്: കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ കിനാനൂർ കരിന്തളം പുലിയങ്കുളത്തെ അബ്ദുൾ അസീസി (49) ൻ്റെ ആത്മഹത്യയിൽ കുടുംബം പ്രതിക്കൂട്ടിൽ. ഭാര്യയുടെ ചില വഴിവിട്ട നീക്കങ്ങൾ അസീസ് ഏറെ അടുപ്പമുള്ള ചില പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ നല്ലദാമ്പത്യം നയിച്ചിരുന്ന അസീസിന് രണ്ടുമക്കളുണ്ട്. മൂത്തത് പെൺകുട്ടിയാണ്.

സ്‌കൂളിൽ സഹപാഠി ഗ്രൂപ്പ് രൂപീകരിച്ചതിന് ശേഷം ഭാര്യയുടെ കൂടെ പഠിച്ച ഒരു യുവാവ് ഈ കുടുംബത്തിൽ ആധിപത്യം സ്ഥാപിച്ചതോടെയാണ് അബ്ദുൾ അസീസിൻ്റെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് നാട്ടുകാരും പറയുന്നു. ഇത് ഭാര്യാ സഹോദരന് വിദേശത്ത് ജോലി സമ്പാദിച്ചു കൊടുത്തതോടെയാണ്.

അസീസ് വീട്ടിൽ നിന്ന് തന്നെ പുറത്താകുമെന്ന ഘട്ടം വരെ എത്തിയപ്പോഴാണ് കാഞ്ഞങ്ങാട്ടെ മേലുദ്യോഗസ്ഥൻ ഇടപെട്ട് അസീസിൻ്റെ ഭാര്യയുമായി സംസാരിച്ച് അനുനയ നീക്കം നടത്തിയത്. എന്നിട്ടും കാര്യങ്ങൾ കൈവിട്ടു പോകുമെന്ന നിലയിലെത്തിയപ്പോൾ, അസീസും ഭാര്യയോട് പ്രതികരിച്ചു തുടങ്ങി.

പരിചയപ്പെട്ടവരോടെല്ലാം അങ്ങേയറ്റം സ്നേഹത്തോടെയും മേലുദ്യോഗസ്ഥരോട് ഏറെ ബഹുമാനത്തോടെയും ഇടപെടാറുള്ള അസീസിനെ പോലീസ് സേനയിലും നാട്ടുകാർക്കും ഏറെ ഇഷ്ടമായിരുന്നു. കുന്നുംകൈ പാലക്കുന്ന് സ്വദേശിയായ അബ്ദുൾ അസീസ് സ്വന്തമായി പണിത വീട്ടിലാണ് ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം താമസിച്ചിരുന്നത്. ഈ വീട്ടിനകത്താണ് അസീസ് ജീവിതം അവസാനിപ്പിച്ചത്.

0Shares