Categories
entertainment news tourism

ചില്ല് ഗ്ലാസിലൂടെ കടൽ കാഴ്ചകള്‍ കാണാം; സമുദ്രത്തിൻ്റെ 328 അടി താഴ്ചയില്‍ സഞ്ചരിക്കും, വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച്‌ വിയറ്റ്‌നാമീസ് അന്തര്‍വാഹിനി

തെക്കന്‍ ചീനാക്കടലിലാണ് ഈ അന്തര്‍വാഹിനി കാഴ്ചാവിസ്മയം ഒരുക്കുന്നത്.

വിനോദ സഞ്ചാരികള്‍ക്ക് അത്ഭുതകാഴ്ച വിസ്മയം ഒരുക്കി വിയറ്റ്‌നാമിലെ ഹോണ്‍ടെറ ഐലന്‍ഡിലെ റിസോര്‍ട്ട്. തെക്കന്‍ ചീനാക്കടലിൻ്റെ ആഴങ്ങളില്‍ അന്തര്‍വാഹിനിയിലൂടെ സഞ്ചരിക്കാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഈ റിസോര്‍ട്ട് ഒരുക്കി നല്‍കുന്നത്. വിന്‍പേള്‍ കോംപ്ലക്‌സിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ശീതീകരിച്ച അന്തര്‍വാഹിനിയില്‍ കറങ്ങി സമുദ്രത്തിൻ്റെ അടിത്തട്ടിലെ കാഴ്ചകള്‍ കണ്ട് മടങ്ങാം.

ചില്ലു ഗ്ലാസ്സിട്ട അന്തര്‍വാഹിനിയില്‍ സഞ്ചരിച്ച്‌ സമുദ്രത്തിനടിയിലെ കാഴ്ചകള്‍ വ്യക്തമായി കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 24 പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ഈ അന്തര്‍വാഹിനി. തെക്കന്‍ ചീനാക്കടലിലാണ് ഈ അന്തര്‍വാഹിനി കാഴ്ചാവിസ്മയം ഒരുക്കുന്നത്. വലിയ പനോരമിക് വിന്‍ഡോയാണ് ഈ അന്തര്‍വാഹിനിക്കുള്ളത്.

ഡീപ് വ്യൂ 24 എന്ന ഈ അന്തര്‍വാഹിനി സമുദ്രത്തിനടിയില്‍ 100 മീറ്റര്‍ ആഴം വരെ സഞ്ചരിക്കും. 30 മിനുട്ട് വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാനാണ് അവസരം ഒരുങ്ങുന്നത്. ഫ്‌ളോറിഡ ആസ്ഥാനമായ ട്രിട്ടോണ്‍ സബ്മറൈന്‍സ് ആണ് ഈ അന്തര്‍വാഹിനി നിര്‍മ്മിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest