Trending News





കോവിഡ് കാലത്തെ സമരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി. പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
Also Read

പ്രതിഷേധ പരിപാടികളില്‍ 10 പേര്‍ക്ക് പങ്കെടുക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്രം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടന്നാല്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും അതില്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജൂലൈ 2ന് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സമരങ്ങള്‍ക്ക് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള സമരങ്ങള്‍ കോവിഡ് സമൂഹവ്യാപനത്തിലേക്ക് നയിക്കുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

Sorry, there was a YouTube error.