Categories
articles Kerala local news news trending

തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ; പൊതുനിരീക്ഷകരുടെ ആദ്യ യോഗം ചേർന്നു; സ്ഥാനാർഥി പത്രിക എങ്ങനെ സമർപ്പിക്കണം; തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാം..

Trending News

കാസർകോട് നഗരസഭയിൽ മുസ്ലീം ലീഗിനെ മറി കടക്കാൻ ബി.ജെ.പിക്കാവുമോ.? ചോദ്യങ്ങൾക്ക് മറുപടി നൽകി മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എ ഷാഫി; ലീഗിലെ വിമത സ്ഥാനാർത്ഥികൾ.? അഭിമുഖം, കൂടുതൽ അറിയാം.. മുളിയാർ ഗ്രാമ പഞ്ചായത്ത് അടക്കം 6 പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്ന് യു.ഡി.എഫ്; ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ കെ.ബി മുഹമ്മദ് കുഞ്ഞി ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖം; കൂടുതൽ അറിയാം.. അഞ്ചാം വാർഡിലെ ലീഗ് പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വ്യത്യസ്തത; സ്ഥാനാർത്ഥികളെ സ്വീകരിച്ചത് ചായ സൽക്കാരം ഒരുക്കി; പ്രവർത്തകരുടെ ആവേശത്തിനൊപ്പം കാസറഗോഡ് എം.എൽ.എയും; കൂടുതൽ അറിയാം..

തിരുവനതപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കർശനനിരീക്ഷണം നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകർ കമ്മീഷൻ്റെ കണ്ണും കാതുമായി പ്രവർത്തിക്കണം. കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന പൊതുനിരീക്ഷകരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ നിരീക്ഷകർക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന ദിവസം മുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെയാണ് നിരീക്ഷകരുടെ പ്രവർത്തനം. ഈ കാലയളവിൽ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷണമാണ് മുഖ്യമായും നിർവഹിക്കേണ്ടത്. നിരീക്ഷകരുടെ പ്രവർത്തനം സംബന്ധിച്ച ചെക്ക് ലിസ്റ്റ് കമ്മീഷൻ നൽകും.

എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും മതിയായ മിനിമം സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. മുൻകാല സംഭവങ്ങളുടെയും ക്രമസമാധാന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ പ്രശ്നബാധിത പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. വനമേഖലകൾ, എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങൾ, നക്സൽ പ്രവർത്തനമുള്ള സ്ഥലങ്ങൾ, സംസ്ഥാന അതിർത്തി പ്രദേശങ്ങൾ, അനധികൃതമായ മദ്യം, പണം, ലഹരിവസ്തുക്കൾ എന്നിവയുടെ നീക്കം തുടങ്ങിയ വിഷയങ്ങൾ കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്നും, ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് നടപടിയെടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം എല്ലാ നിരീക്ഷകരും വിശദമായ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണം. പാർലമെന്റ് ഇലക്ഷനും തദ്ദേശ സ്ഥാപന ഇലക്ഷനും തമ്മിൽ വോട്ടർമാരുടെയും നിയോജകമണ്ഡലങ്ങളുടെയും എണ്ണത്തിൽ മാത്രമാണ് വ്യത്യാസമുള്ളതെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും സംവിധാനങ്ങളുടെയും പ്രവർത്തനരീതി ഒരുപോലെ തന്നെയാണെന്നും കമ്മീഷൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലേക്കും നിയോഗിച്ച പൊതുനിരീക്ഷകരായിട്ടുള്ള ഐ.എ.എസ്, ഐ.എഫ്എസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കമ്മീഷൻ സെക്രട്ടറി ബി.എസ് പ്രകാശ്, കൺസൾട്ടന്റ് കെ.ടി ജോർജ്ജ് എന്നിവർ പങ്കെടുത്തു. ചെലവ് നിരീക്ഷകർക്ക് വേണ്ടിയുള്ള ഓൺലൈൻ പരിശീലനവും നടന്നു. (എസ്.ഇ.സി 60 / 2025) നാമനിർദ്ദേശ പത്രികാ സമർപ്പണ സമയപരിധി (നവം. 21) 3 മണിവരെ മാത്രം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി (നവം.21) ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും. പത്രിക സമർപ്പിക്കുന്നയാൾക്ക് സ്വന്തമായോ / തൻ്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2 – ൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കണം.

സ്ഥാനാർത്ഥി ബധിര – മൂകനായിരിക്കരുത്. സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർത്ഥിക്ക് 3 സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്ക്കണം. ഗ്രാമപഞ്ചായത്തിൽ 2000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 4000 രൂപയും, കോർപ്പറേഷൻ, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിൽ 5000 രൂപയും ആണ് കെട്ടിവെയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് തുകയുടെ പകുതി മതി.

സ്ഥാനാർത്ഥികൾ നാമനിർദ്ദശ പത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട തുക അതത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ അടച്ച്, അതിൻ്റെ രസീത് പത്രികയോടൊപ്പം വരണാധികാരിയ്ക്ക് സമർപ്പിക്കാം. പണം നേരിട്ട് വരണാധികാരിയുടെ പക്കൽ ഏൽപ്പിച്ചും ട്രഷറിയിൽ അടവാക്കിയും നിക്ഷേപിക്കാം. സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകൾ, സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും, സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നൽകാനുള്ള കുടിശ്ശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം തുടങ്ങിയ വിവരങ്ങൾ പത്രികയോടൊപ്പം ഫാറം 2A യിൽ സമർപ്പിക്കണം. ഒരാൾക്ക് ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ. എന്നാൽ ത്രിതല പഞ്ചായത്തുകളിൽ വ്യത്യസ്ത തലങ്ങളിൽ മത്സരിക്കാം. നാമനിർദ്ദേശ പത്രികയും 2എ ഫാറവും പൂർണ്ണമായി പൂരിപ്പിക്കണം. സ്ഥാനാർത്ഥികൾ വരണാധികാരി മുമ്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് പത്രികയോടൊപ്പം സമർപ്പിക്കണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest