സമസ്ത സെന്റിനറി, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എസ്.എം.എ ജില്ലാ മാനേജ്‌മെന്റ് സമ്മേളനം ചൊവ്വാഴ്ച

You are currently viewing സമസ്ത സെന്റിനറി, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എസ്.എം.എ ജില്ലാ മാനേജ്‌മെന്റ് സമ്മേളനം ചൊവ്വാഴ്ച

കാസറഗോഡ്: സമസ്ത സെന്റിനറിയുടെ ഭാഗമായി മദ്‌റസ പ്രസ്ഥാനവും മൂല്യബോധനവും എന്ന ശീര്‍ശകത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.എം.എ) ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് കോണ്‍ഫറന്‍സിൻ്റെ ഭാഗമായി മെയ് 13 ന് കാസറഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിൻ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 10 മണി മുതല്‍ നടക്കുന്ന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. എസ്.എം.എ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് വൈ.എം.അബ്ദുറഹ്‌മാന്‍ അഹ്‌സനി അദ്ധ്യക്ഷത വഹിക്കും. ഫി.സെക്രട്ടറി ഇത്തിഹാദ് മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈ.പ്രസിഡണ്ട് ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ആമുഖ പ്രഭാഷണവും ജില്ലാ ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സന്ദേശ പ്രഭാഷണവും നടത്തും. സംസ്ഥാന സെക്രട്ടറി അലി അബ്ദുല്ല, എസ്.എം.എ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ഹാദി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അഹ്‌മദുല്‍ കബീര്‍ ജമലുല്ലൈലി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ബഷീര്‍ മങ്കയം, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സിദ്ധീഖ് സഖാഫി ബായാര്‍, ജമാല്‍ സഖാഫി ആദൂര്‍, ഇല്യാസ് കൊറ്റുമ്പ, റഈസ് മുഈനി, ബാദുഷ ഹാദി തുടങ്ങിയവര്‍ പ്രസംഗിക്കും.

രാവിലെ 10 മണി മുതല്‍ ഒരു മണി വരെ നടക്കുന്ന സമ്മേളത്തില്‍ മദ്‌റസ മാനേജ്‌മെന്റ് ഭാരവാഹികളില്‍ അഞ്ച് പേര്‍ പ്രതിനിധികളായി സംബന്ധിക്കും. ജില്ലയിലെ 300 മദ്‌റസകളില്‍ നിന്നായ് 1500 പ്രതിനിധികള്‍ സമ്മേളനത്തിന്റെ ഭാഗമായി എത്തിച്ചേരും. ഒരു മണിക്ക് ജില്ലാ കൗണ്‍സില്‍ നടക്കും. കൗണ്‍സിലിന് സ്റ്റേറ്റ് നേതാക്കള്‍ നേതൃത്വം നല്‍കും.

പത്രസമ്മേളനത്തില്‍ സംബന്ധിച്ചവര്‍;

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ജില്ലാ സെക്രട്ടറി,കേരള മുസ്ലിം ജമാഅത്ത്)
അബ്ദുറഹ്‌മാന്‍ അഹ്‌സനി (പ്രസിഡണ്ട്, എസ്.എം.എ ജില്ലാ കമ്മിറ്റി)
ബശീര്‍ മങ്കയം (ജന.സെക്രട്ടറി എസ്.എം.എ ജില്ലാ കമ്മിറ്റി)
ഇത്തിഹാദ് മുഹമ്മദ് ഹാജി (ഫിനാന്‍സ് സെക്രട്ടറി, എസ്.എം.എ ജില്ലാ കമ്മിറ്റി)
അബ്ദുള്‍ ഖാദിര്‍ ഹിമമി ചേരൂര്‍

0Shares