സൗദിയില്‍ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നാല് മലയാളികൾ അടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം

  • Post category:Gulf / news
  • Reading time:1 min read
You are currently viewing സൗദിയില്‍ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നാല് മലയാളികൾ അടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം

സൗദി അറേബ്യയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ആറ് മരണം. മരിച്ചവരില്‍ നാല് പേര്‍ മലയാളികളും ഒരാള്‍ ഗുജറാത്ത് സ്വദേശിയും മറ്റൊരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പമ്പിലെ ജീവനക്കാരാണ് ഇവര്‍. മരിച്ചവരില്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികളാണ്. മറ്റ് രണ്ടുപേരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ റിയാദിലെ ശുമെയ്‌സി ആശുപത്രി മോര്‍ച്ചറിയിലേക്ക് സൂക്ഷിച്ചിരിക്കുകയാണ്.

പുതിയ വിസയിൽ എത്തിയ മലപ്പുറം സ്വദേശി ഇർഫാൻ ഹബീബ് (35), വളാഞ്ചേരി സ്വദേശി തറക്കൽ അബ്ദുൽ ഹക്കീം (31) എന്നിവരാണ് മരിച്ചത്. ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ സ്വദേശികളാണ് മറ്റുള്ളവർ എന്നാണ് വിവരം. കൂടുതൽ മലയാളികൾ ഉണ്ടോ എന്നത് വ്യക്തമായിട്ടില്ല. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് എല്ലാവരും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് മരിച്ചവരുമായി ബന്ധപ്പെട്ട നടപടികളുമായി രംഗത്തുണ്ട്.

0Shares