Categories
രാവിലെ വീട്ടിൽ നിന്നും കടയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദേഹാസ്വാസ്ഥ്യം; അഡൂരിലെ യുവ വ്യാപാരി മരണപെട്ടു
Trending News


അഡൂർ: അഡൂരിലെ യുവ വ്യാപാരി സിറാജ് (38) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രാവിലെ 8:30 മണിയോടെ വീട്ടിലായിരുന്നു അന്ത്യം. രാവിലെ കടയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദേഹാസ്വാസ്ഥ്യ അനുഭവപ്പെടുകയായിരുന്നു. ദീർഘകാലം മൈസൂരിൽ ജോലി ചെയ്തിരുന്ന സിറാജ് നിലവിൽ അഡൂരിൽ തന്നെ റോയൽ മാർട്ട് എന്ന പേരിൽ മിനി സൂപ്പർ മാർക്കറ്റ് നടത്തിവരികയാണ്. നാട്ടിലെ സജീവ സാനിധ്യമായ സിറാജ് നിലവിൽ ദേലംപാടി പഞ്ചായത്തിലെ പ്രമുഖ ക്ലബ്ബായ വോയിസ് ഓഫ് അഡൂർ ക്ലബ്ബ് പ്രസിഡന്റായിരുന്നു.
Also Read
പരേതനായ അദ്ബുറഹിമാൻൻ്റെയും ബിഫാത്തിമ്മയുടെയും മകനാണ്. ഭാര്യ റംസിന. മക്കൾ: ഫിദ (6) ഫാരിസ് (3) എഴ് മാസം പ്രായമുള്ള ഫാത്തിമ ഫൈറ എന്നിവർ. സഹോദരങ്ങൾ: ഹനീഫ (ദുബായ്), അസ്മ, ജമീല, റസാക്ക് (ദുബായ്), സലാം, സാഹിന. സിറാജിൻ്റെ പെട്ടന്നുള്ള മരണം നാടിനെ ഒന്നടങ്കം ദുഃഖത്തിലാക്കി. മരണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അഡൂർ യുണിറ്റ് അനുശോചനം രേഖപ്പെടുത്തി. വ്യാപാരികളിൽ പലരും കടകൾ അടച്ചാണ് ദുഃഖത്തിൽ പങ്കുചേർന്നത്.

Sorry, there was a YouTube error.