കാഞ്ഞങ്ങാടിൻ്റെ മണ്ണിൽ പുത്തൻ ഷോപ്പിങ്ങ് അനുഭവവുമായി ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ പ്രവർത്തനം ആരംഭിച്ചു

You are currently viewing കാഞ്ഞങ്ങാടിൻ്റെ മണ്ണിൽ പുത്തൻ ഷോപ്പിങ്ങ് അനുഭവവുമായി ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ പ്രവർത്തനം ആരംഭിച്ചു

ഉത്തര മലബാറിലെ വ്യാപാര രം​ഗത്ത് ശ്രദ്ധേയരായ ഷോപ്രിക്സ് കാഞ്ഞങ്ങാട് ന​ഗരത്തിലും പ്രവർത്തനം ആരംഭിച്ചു. പഴയ കൈലാസ് തീയറ്ററിന് സമീപത്തെ സ്ഥാപനം 21ന് രാവിലെ 10 ന്‌ ന​ഗരസഭാ ചെയർപേഴ്സൺ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന പി.എ അബൂബക്കർ ഹാജി നിർവഹിച്ചു. മീറ്റ് ‘ ഒ’ ഫ്രഷ്ൻ്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എ.പി ജാഫറും ആദ്യ വിൽപ്പന ഷാഹുൽ ഹമീദും നിർവഹിച്ചു.

ജി പ്രിക്‌സ് ഫാൻസി സെഷൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി വാർഡ് മെമ്പർ ശോഭന നിർവഹിച്ചു. മൊബൈൽസ് മൊബൈൽ ഫോൺ സെഷൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി പ്രസിഡന്റ് യൂസഫ് ഹാജിയും ആദ്യ വിൽപ്പന സെബാസ്റ്റിയൻ എഞ്ചിനീയറും നിർവഹിച്ചു.

ഡെലി കൗണ്ടിൻ്റെ ഉദ്ഘാടനം ബി.ജെ.പി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് ബൽരാജ് നായക് നിർവഹിച്ചു. ഫസ്റ്റ് ഫ്ലോറിൻ്റെ ഉദ്ഘാടനം മുൻ മുൻസിപ്പൽ ചെയർമാൻ വി.വി രമേശൻ നിർവഹിച്ചു. ഗാർമെൻറ് സെഷനായ ‘യുവ’യുടെ ഉദ്ഘാടനം സിനിമാ താരം കലാഭവൻ നന്ദനയും ആദ്യ വിൽപ്പന മല്ലികാ രാജനും നിർവഹിച്ചു. ഫുട്ട് മാർട്ടിൻ്റെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി എം. ഹസൈനാറും ആദ്യ വിൽപ്പന പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ എ ഷമീറും നിർവഹിച്ചു. ഇ മാർട്ടിൻ്റെ ഉദ്ഘാടനം എം.കെ അബ്ദുൽ ഖാദർ ഹാജിയും ആദ്യ വിൽപ്പന നാഗരാജയും ( ദീപ ഗോൾഡ്) നിർവഹിച്ചു.

തളിപ്പറമ്പ് സ്വദേശിയും എ.ബി.സി ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ മുഹമ്മദ് മദനി കൊടിയില്‍ ചെയര്‍മാനായുള്ള ഷോപ്രിക്‌സ് ഗ്രൂപ്പിൻ്റെ ആറാമത്തെ ശാഖയാണ് കാഞ്ഞങ്ങാട് ആരംഭിച്ചത്.

40,000 ചതുരശ്ര അടി വിസ്താരത്തില്‍ ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ കാഞ്ഞങ്ങാട് മെയിന്‍ റോഡില്‍ കിഴക്ക് ഭാഗത്താണ് നിലകൊള്ളുന്നത്. സ്ഥാപനത്തിൽ എത്തുന്ന ഉപഭോക്താക്കളുടെ എഴുപത്തിയഞ്ചിലധികം വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഷോപ്രിക്സ് ഒരുക്കിയിട്ടുണ്ട്. ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ മാത്രം ലഭിക്കുന്ന സാധനങ്ങള്‍ വരെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന രീതിയിലാണ് ഷോപ്രിക്സ്സിൻ്റെ പ്രവര്‍ത്തനം.

0Shares