Categories
Kerala local news

അഗതികളെ അന്നമൂട്ടി കോട്ടച്ചേരി പട്ടറെ കന്നിരാശി കാഴ്ച കമ്മിറ്റി; കാരണവർ രാമകൃഷ്‌ണൻ കാർന്നോച്ചൻ ഭക്ഷണം വിളമ്പിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു

കാഞ്ഞങ്ങാട്: ജനവരി 30 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിൽ കാഴ്‌ച സമർപ്പിക്കുന്ന കോട്ടച്ചേരി പട്ടറെകന്നിരാശി കാഴ്ച കമ്മിറ്റി അഗതികളെ അന്നമൂട്ടി തങ്ങളുടെ സാമുഹ്യ പ്രതിബദ്ധത തെളിയിച്ചു. ഉത്സവത്തിൻ്റെ ഭാഗമായുള്ള കാഴ്‌ച മനോഹരമാക്കാൻ നിരവധി നിശ്ചല ചലന കലാരൂപങ്ങൾക്കായി വൻ തുക ചെലവഴിക്കുമ്പോഴും ഈ കാഴ്‌ചകൾക്ക് അപ്പുറം തങ്ങൾക്ക് വലിയ ഉൾക്കാഴ്ച്ചകൾ ഉണ്ടെന്നും കാഴ്‌ചകൾ മനോഹരമാക്കാൻ വൻ തുകകൾ ചിലവഴിച്ചക്കുമ്പോഴും അതിൽ ഒരു ഭാഗം അഗതികൾക്കും അനാഥർക്കും നീക്കിവെക്കാൻ തങ്ങൾ തയ്യാറാണെന്നും തെളിയിച്ചിരിക്കുകയാണ് കോട്ടച്ചേരി പട്ടരെ കനിരാശി കാഴ്ച്ച കമ്മിറ്റി. കമ്മിറ്റിയുടെ നേത്യത്വത്തിൽ അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്കായി ഒരുനേരത്തെ ആഹാരം നൽകിക്കൊണ്ടാണ് ഇവർ സമൂഹത്തിന് മാതൃകയായത്.

ഫെബ്രുവരി ഒന്നിന് തിരുമുൽക്കാഴ്‌ച സമർപ്പണത്തിൻ്റെയും മുന്നിന് നടക്കുന്ന തിരുമുൽക്കാഴ്‌ച കമ്മിറ്റിയുടെ വകയായി കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായുള്ള അന്നദാനത്തിൻ്റെയും ഭാഗമായാണ് ഇവർ ഭഗവത്പ്രസാദമായി അമ്പലത്തറ മൂന്നാം മൈൽ സ്നേഹാലയത്തിൽ അന്നദാനം നടത്തിയത്. കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാന കാരണവർ രാമകൃഷ്‌ണൻ കാർന്നോച്ചൻ ഭക്ഷണം വിളമ്പിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കാഴ്ച്ച കമ്മിറ്റി സെക്രട്ടറി ഗോകുൽ ഇട്ടമ്മൽ. രക്ഷാ ധികാരികളായ ഐശ്വര്യ കുമാരൻ, ടി.വി.മോഹനൻസിറ്റി ചാനൽ, പി.വി.ബൈജു, ഗംഗാധരൻ, ബാലകൃഷ്ണൻ വല്യളാൻ, ഉമേശൻ താനത്ത്, പ്രേമൻ മണലിൽ, അശ്വിൻ ഐശ്വര്യ എന്നിവരും കാഴ്ച, ആഘോഷ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *