Categories
ബി.ജെ.പിയിലേക്ക് പോകില്ലന്ന് തരൂർ പറയുന്നത് രാഷ്ട്രീയ തന്ത്രം; മോദി സ്തുതി തുടർന്നാൽ കോൺഗ്രസ് പുറത്തക്കുമെന്നത് ഏറെക്കുറെ ഉറപ്പ്; കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്നതും ആ ദിവസത്തിനായി; സ്വയം ബി.ജെ.പി യിലേക്ക് പോയാൽ ജനം വെറുക്കും എന്നതാണ് പ്രധാന വെല്ലുവിളി; പിന്നിലെ സംഭവം..
Trending News





ദില്ലി: മോദി സ്തുതിയിൽ കോൺഗ്രസിനുള്ളിൽ നിന്നും ഗുരുതരമായ വിമര്‍ശനം ഏറ്റുവാങ്ങുന്ന ശശി തരൂർ എം.പി വിശദീകരണവുമായി രംഗത്ത്. കോൺഗ്രസ് വിട്ട് താൻ ബിജെപിയിലേക്ക് പോകില്ലന്ന് തരൂർ വ്യക്തമാക്കി. തന്‍റെ ലേഖനത്തെ ബി.ജെ.പിയിലേക്കുള്ള വഴിയായി ചിലർ വ്യാഖ്യാനിക്കുന്നു. അവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ദേശീയതയ്ക്കും രാജ്യത്തിനും വേണ്ടിയാണ് താൻ നിലകൊള്ളുന്നത്. തന്‍റെ ശബ്‍ദം രാജ്യത്തിന് വേണ്ടിയാണ് ഉയരുന്നതെന്നും തരൂർ പറഞ്ഞു. വിദേശ സന്ദർശനത്തിനിടെയാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. റഷ്യയിലുള്ള തരൂർ നാളെ വാകിട്ടോടെ രാജ്യത്ത് തിരിച്ചെത്തുമെന്നാണ് വിവരം. വിദേശ യാത്രയിലൂടെ ഇന്ത്യയുടെ സന്ദേശം ലോകവ്യാപകമായി എത്തിച്ചതിലാണ് പ്രധാനമന്ത്രിയുടെ ഊർജ്ജത്തെ പ്രകീർത്തിച്ചത്. മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും അദ്ദേഹം യാത്ര ചെയ്യുന്നു. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും തരൂർ വിശദീകരിച്ചു. രാഷ്ട്രീയ വ്യത്യാസം അതിർത്തികളിൽ തീരണം. ബി.ജെ.പിയുടെ വിദേശ നയമെന്നോ, കോൺഗ്രസിന്‍റെ വിദേശനയമെന്നോ ഒന്നില്ല. ഒരൊറ്റ വിദേശനയമേയുള്ളൂ, അത് ഇന്ത്യയുടെ വിദേശ നയമാണ്. ആ നയത്തെ കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും തരൂർ പറഞ്ഞു. ലേഖനത്തിലൂടെ പറഞ്ഞത് ഓപ്പറേഷൻ സിന്ദൂറിലെ സർവകക്ഷി സംഘത്തിന്‍റെ യാത്ര വിജയത്തെ കുറിച്ചാണ്. എല്ലാ പാർട്ടികളും രാഷ്ട്രീയ അഭിപ്രായം മാറ്റി വച്ച് ഐക്യത്തോടെ ഇന്ത്യയുടെ ശബ്‍ദമുയർത്തിയെന്നാണ് വിവരിച്ചതെന്നും തരൂർ കൂട്ടിച്ചേർത്തു.
Also Read
അതേസമയം കോൺഗ്രസിൽ തരൂർ വിഷയം സജീവ ചർച്ചയിലാണ്. കോൺഗ്രസ് നിലപാടിന് വിരുദ്ധമായി തരൂർ പ്രവർത്തിക്കുന്നു എന്നാണ് വിമർശനം. മോദി സ്തുതിയിലുടെ തരൂർ ഇടയ്ക്കിടെ വ്യക്തമാക്കുന്നത് ബി.ജെ.പിയുമായുള്ള അടുപ്പമാണ്. ബിജെപി ഇതിനെ രാഷ്ട്രീയമായി നോക്കിക്കാണുന്നു. ഏത് വിധേയനെയും തരൂരിനെ ബി.ജെ.പി യിൽ എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. കോൺഗ്രസ് നിലപാടിൽ സഹികെട്ട് തരൂർ കോൺഗ്രസ് വിടാനാണ് കാത്തിരിക്കുന്നത്. എന്നാൽ കോൺഗ്രസ് വിട്ട് ബി.ജെ.പി യിൽ ചേരാൻ തരൂർ തയ്യാറല്ല. അത് തരൂരിന് തന്നെ ക്ഷീണമുണ്ടാക്കും. മറിച്ച് കോൺഗ്രസ് തരൂരിനെ പുറത്താക്കുകയാണെങ്കിൽ ബി.ജെ.പി വാതിൽ തുറക്കും. അപ്പോൾ രാഷ്ട്രീയ അഭയം പോലെ കളം മാറാനുമാകും. അതിനായി ഇടക്കിടെ മോദി സ്തുതി പാടുന്നു. ഇതിൽ സഹികെട്ട് പാർട്ടി പുറത്താക്കാൻ കാത്തിരിക്കുന്നു. കോൺഗ്രസ് നിലപാട് എന്ത് എന്നത് നമുക്ക് കാത്തിരുന്ന് കാണാം.

Sorry, there was a YouTube error.