Categories
കൊളവയൽ അടിമയിൽ ശാക്തേയ ദേവി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം; നിരവധി തെയ്യങ്ങൾ കെട്ടിയാടി
Trending News





കാഞ്ഞങ്ങാട്: കൊളവയൽ അടിമയിൽ ശാക്തേയ ദേവീക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം മെയ് 9 മുതൽ 12വരെ വിവിധ പരിപാടികളോടെ നടന്നു. മഹോത്സവത്തിൻ്റെ ഭാഗമായി ഗണപതി ഹോമംകലവറ ഘോഷയാത്ര, വിവിധ കലാപരിപാടികൾ, ലക്ഷ്മി പൂജ, ദീപാരാധന, സർവ്വഐശ്വര്യ വിളക്ക് പൂജ എന്നിവയും നടന്നു. മുത്തപ്പൻ മട നടക സർവ്വൈശ്വര്യ വിളക്ക് പൂജ നടക്കും. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കുട്ടിച്ചാത്തൻ, ഭൈരവൻ, പൊട്ടൻ തെയ്യം കുറത്തിയമ്മ, ചാമുണ്ഡേശ്വരി, വിഷ്ണുമൂർത്തി, രക്തേശ്വരി, ഗുളികൻ ദൈവം എന്നിവയും അരങ്ങിലെത്തി. വിദേശികൾ അടക്കം നിരവധി ഭക്തജനങ്ങൾ കളിയാട്ട മഹോത്സവത്തിൽ പങ്കാളികളായി. ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തിൽ അന്നദാനവും നടന്നു.
Also Read

Sorry, there was a YouTube error.