ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ റിലീസിന് മുൻപ് ചോർന്നു; ആശങ്കയില്‍ അണിയറക്കാര്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ റിലീസിന് മുൻപ് ചോർന്നു; ആശങ്കയില്‍ അണിയറക്കാര്‍

സംഘപരിവാർ ബഹിഷ്കരണത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ച ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ റിലീസിന് മുൻപ് ചോർന്നു. ഫിലിംസില, Filmy4wap എന്നീ രണ്ട് വെബ്‌സൈറ്റുകളിൽ ചിത്രം ഇതിനകം ലഭ്യമാണെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. തമിഴ് റോക്കേഴ്സ്, ഫില്‍മിസില്ല, ഫില്‍മിറാപ്പ് തുടങ്ങി നിരവധി ടൊറന്‍റ് പ്ലാറ്റ്ഫോമുകളില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചലച്ചിത്ര വ്യവസായത്തെ നഷ്ടക്കണക്കുകളില്‍ നിന്ന് കരകയറ്റാന്‍ പൈറസിയില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന സിനിമാപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയ്ക്കു ശേഷവും റിലീസിനു പിന്നാലെ വ്യാജപതിപ്പ് എത്തുന്നത് തുടരുകയാണ്. എന്നാൽ ചിത്രത്തിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് വിശ്വ ഹിന്ദ് പരിഷത്ത് ഗുജറാത്ത് യൂണിറ്റ് അറിയിച്ചിരുന്നു.

ഈ സിനിമയിൽ നിന്ന് എതിർപ്പുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി അറിഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ചിത്രത്തിലെ അശ്ലീല ഗാനവും അശ്ലീല പദങ്ങളും പരിഷ്‌കരിച്ചത്‌കൊണ്ട് ചിത്രത്തിന്റെ റിലീസിനെതിരെ പ്രതിഷേധിക്കില്ലെന്നും ഗുജറാത്ത് വി.എച്ച്പി സെക്രട്ടറി അശോക് റാവൽ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

0Shares